Kerala

എരുമേലി ഓരുങ്കൽ റോഡ് നവീകരണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി മന്ത്രി റിയാസിന് പരാതി നൽകി

പൂഞ്ഞാർ :എരുമേലി ഓരുങ്കൽ റോഡ് നവീകരണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് നസീം പറമ്പിൽ  പൊതുമരാമത്ത് മന്ത്രി  മുഹമ്മദ് റിയാസിന്  നിവേദനം നൽകി .നിയോജകമണ്ഡലം ഭാരവാഹികളായ ഹാരിസ് തെള്ളിയിൽ ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു

ഉദ്ഘാടനം നടക്കുന്ന ഓരുങ്കൽ റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്നവർ ദുരിതത്തിലാണ് . ശബരിമല സീസണിൽ ധാരാളം അന്യസംസ്ഥാന വാഹനങ്ങളും കെ. എസ്. ആർ. ടി സി. ബസുകളും പോകുന്ന റോഡാണിത്. റോഡിന്റെ ഇരുവശവും വലിയ കട്ടിങ്ങുകൾ ആണ്. ടാറിങ്ങിൻ്റെ സൈഡുകൾ സിമന്റ്റ് തേച്ചിട്ടില്ല. സൈഡ് ചേർന്ന് വണ്ടികൾ പോകുമ്പോൾ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതൽ ആണ്.

മാത്രവുമല്ല ഓരുങ്കൽ പാലം മുതൽ കുറുവാമൂഴി വരെ 350 മീറ്ററോളം റോഡിൽ വഴിവിളക്കുകൾ ഇല്ല. ഓരുങ്കൽ പാലം മുതലുള്ള ഭാഗം നല്ല വളവും രാത്രികാലങ്ങളിൽ നല്ല ഇരുട്ടുമുള്ളതിനാൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതൽ ആണ്. കൂടാതെ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ റോഡിൻ്റെ ഇരുവശവും മാലിന്യങ്ങൾ തള്ളുന്നത് കാരണം ദുർഗന്ധപൂരിതവുമാണ്. വിദ്യാർത്ഥികളും കാൽനടയാത്രക്കാരും വളരെ ബുദ്ധിമുട്ടുന്നു.ഓരുങ്കൽ കടവ് നിവാസികളുടെ കാലങ്ങളായുള്ള ഈ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് മന്ത്രിക്ക് കേരളാ കോൺഗ്രസ് (ബി)പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top