പാലാ: സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണമെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് എസ് ശ്രീനിവാസപിള്ള ആവശ്യപ്പെട്ടു. വിശ്വകർമ്മജയന്തി തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിഎംഎസ് പാലാ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തൊഴിലാളികൾക്കുള്ള പി.എഫ് പെൻഷൻ കുറഞ്ഞത് ആയിരം രൂപയിൽ നിന്ന് 5000 രൂപയാക്കി ഉയർത്തുക,
ഇഎസ്ഐ പരിധി ഇരുപത്തിയൊന്നായിരം രൂപയിൽ നിന്നും 42,000 രൂപയാക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ വെള്ളാപ്പാട്ടു നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു . മേഖലാ വൈസ് പ്രസിഡണ്ട് വി. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ. ജി. ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എസ് ഹരികുമാർ , ബി.എം.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ജോസ് ജോർജ്ജ് , ബിഎംഎസ് മേഖല സെക്രട്ടറി ആർ ശങ്കരൻകുട്ടി നിലപ്പന, അഡ്വ: സുമൻ സുന്ദർരാജ്, എം.ആർ.ബിനു, ശുഭ സുന്ദർരാജ്, എ.എൻ.ബാബു , പി.കെ.സാജു തുടങ്ങിയവർ പ്രസംഗിച്ചു.