Politics

ഭരണങ്ങാനത്ത് നാളെ പുതിയ പ്രസിഡണ്ട് :അട്ടിമറി ഉണ്ടാവുമോ:ചാണക്യന്മാരും ;ചാണക്യകളും രംഗത്ത്

കോട്ടയം :ഭരണങ്ങാനത്ത് നാളെ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നു.യു  ഡി എഫിലെ ധാരണ അനുസരിച്ചാണ് കോൺഗ്രസിലെ തന്നെ ലിൻസി സണ്ണി രാജി വച്ചിട്ട് കോൺഗ്രസിലെ തന്നെ ബീനാ ടോമി പ്രസിഡണ്ട് ആവുവാനായി ഒരുങ്ങുന്നത്.എന്നാൽ അട്ടിമറി സാധ്യതകളും ആരും തള്ളി കളയുന്നില്ല .

ഇരു മുന്നണികളും ആവനാഴിയിലെ തന്ത്രങ്ങൾ ഒക്കെയെടുത്ത് പയറ്റുന്നുണ്ട്.ബിജെപി യിലെ ഒരറ്റംഗം ഒഴിച്ച് എല്ലാ അംഗങ്ങളും സംശയത്തിന്റെ മുള്മുനയിലാണ് നിൽക്കുന്നത് .എല്ലാ അംഗങ്ങളെയും അവരവരുടെ പാർട്ടി നേതൃത്വം ജാഗ്രതയോടെയാണ്‌ വീക്ഷിക്കുന്നതും കൂടെയുണ്ടെന്ന് ഉറപ്പാക്കുന്നതും.അതിനായി ജില്ലാ നേതാക്കൾ ;എം എൽ എ മാർ ;എംപി മാർ ;മന്ത്രിമാർ വരെ അംഗങ്ങളെ വിളിച്ച് നാളെ തങ്ങളുടെ മുന്നണിക്കനുകൂലമായി വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യവും വിശദീകരിക്കുന്നുണ്ട്.

യു  ഡി എഫിന് വേണ്ടി ടോമി ഫ്രാൻസിസ് പൊരിയത്തും ;കെ എം മാണി കളപ്പുരയ്ക്കലും ;സാബു ജോസഫ് ഔസേപ്പറമ്പിലും;  എൽ ഡി എഫിനുവേണ്ടി നിർമ്മലാ ജിമ്മിയും ;വിനോദ് വേരനാനിയും ഒക്കെയാണ് കരുക്കൾ നീക്കുന്നത് .അട്ടിമറികളൊന്നും ഇരുമുന്നണികളും പുറമേയ്ക്ക് ഭവിക്കുന്നില്ലെങ്കിലും അകമേ ആശങ്കയിലാണ് ഇരു കൂട്ടരും .എന്നാൽ ബിജെപി യിലെ ഏക മെമ്പർ രാഹുൽ ജി കൃഷ്ണൻ ആവട്ടെ ഒരു ടെൻഷനുമില്ലാതെയാണ് നിൽപ്പ് .അദ്ദേഹം വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്നാണ് സൂചന .

യു  ഡി എഫിന് ആകെ ആറു പേരാണ് ഉള്ളത് ;എൽ ഡി എഫിൽ മണീ ഗ്രൂപ്പ് 2 ;സിപിഐഎം ഒന്ന് ;സിപിഐ ഒന്ന് ;വിനോദ് വേരനാനി ;എൽസമ്മ ജോസുകുട്ടി എന്ന സ്വതന്ത്ര അംഗങ്ങളും ഉൾപ്പെടെ ആകെ 13 അംഗങ്ങളാണ് ഉള്ളത് .ഇതിൽ എൽഡിഎഫിന്റെ നാലും ;സ്വതന്ത്രർ രണ്ടും കൂടിയാൽ ആറാകും ;അങ്ങനെ വന്നാൽ ബിജെപി വോട്ട് നിർണ്ണായകമാകും .ബിജെപി വോട്ടു ബഹിഷ്‌ക്കരിച്ചാൽ തുല്യ നിലയിലും വന്നെത്താനുള്ള സാധ്യതയുമാണ് കാണുന്നത്.പക്ഷെ വരികൾക്കിടയിൽ വായിച്ചാൽ പല എഴുത്തുകളും കാണുവാനും സാധിക്കും.അതിനു നാളെ പതിനൊന്നു വരെ സമയവുമുണ്ട് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top