Kerala

നിപാ മലപ്പുറത്ത്‌ കൂടുതൽ നിയന്ത്രണം ജില്ലയിൽ മുഴുവൻ മാസ്‌ക്‌ നിർബന്ധമാക്കി

വണ്ടൂർ:മലപ്പുറം ജില്ലയിലെ വണ്ടൂരിൽ തിരുവാലി പഞ്ചായത്തിൽ നിപാ ബാധിച്ച് യുവാവ്‌ മരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ മുഴുവൻ മാസ്‌ക്‌ നിർബന്ധമാക്കി.

തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് 4,5,6,7എന്നീ വാർഡുകളും മമ്പാട് ഗ്രാമപഞ്ചായത്തിലെ 7മത്തെ വാർഡും കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്‌.
നിയന്ത്രണങ്ങൾ
● പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല.
● വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം ഏഴു മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.(പാൽ, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ ആറു മുതൽ പ്രവർത്തിക്കാവുന്നതാണ്). മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
● സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുവാൻ പാടുള്ളതല്ല.
● സ്കൂളുകൾ, കോളേജുകൾ, മദ്രസ്സുകൾ അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.
മലപ്പറം ജില്ലയിലെ പൊതു നിന്ത്രണങ്ങൾ

● പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം.
● പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
● സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ എന്നിവർ സ്കൂൾ പ്രവർത്തി സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.

● പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ, ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
● പനി, ചർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483- 2732010, 0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.
ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ  നടന്ന അവലോകന യോഗത്തിലാണ്‌ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top