Kerala

നിരയില്ലാത്ത ആരോഗ്യ അറിവുകളുടെ കുലപതി; നിരപ്പേൽ മെഡിക്കൽസിലെ അശോക് എസ് (53)ന്റെ സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ

പാലാ :നിരയില്ലാത്ത ആരോഗ്യ അറിവുകളുടെ കുലപതി നിരപ്പേൽ മെഡിക്കൽസിലെ അശോക് അന്തരിച്ചു .  നെച്ചിപ്പുഴൂർ മുത്തോലിയ്ക്കൽ പരേതനായ ശ്രീധര കൈമളുടെ മകൻ അശോക് എസ് (53) (സ്റ്റാഫ് നിരപ്പേൽ മെഡിക്കൽസ് പാലാ)അന്തരിച്ചു.അദ്ദേഹത്തിന്റെ ചിരി തന്നെയാണ് അദ്ദേഹത്തെ ആളുകൾ എപ്പോഴും ഓർമ്മിക്കുന്നത്.രോഗത്തിന്റെ ലക്ഷണം പറഞ്ഞാൽ തന്നെ മരുന്നുകളുടെ പേരും അദ്ദേഹത്തിന് അറിയാമായിരുന്നു.

മെഡിക്കൽ രംഗത്തെ പ്രഗത്ഭന്മാരുമായുള്ള സൗഹൃദം രോഗികൾക്ക് പകർന്നു നൽകുന്നതിലും നിപുണനായിരുന്നു .ആരോട് എം ഒരിക്കലും ദേഷ്യപ്പെട്ട് സംസാരിക്കുന്നതു കണ്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് മേച്ചിറാത്ത് ഐജു കോട്ടയം മീഡിയയോട് പറഞ്ഞത്.

മണിമല അനു നിവാസിൽ സരിതയാണ് ഭാര്യ. കനകമ്മയാണ് മാതാവ്. മകൻ പാർത്ഥിപ് ;സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top