കോട്ടയം :പാലാ :വായന മരിക്കുന്ന ഇക്കാലത്ത് വായനയുടെ പുതിയ ലോകത്തേക്ക് ജനങ്ങളെ എത്തിക്കുവാനായി പാലായിലെ ഓൺലൈൻ ;കേബിൾ ടി വി മാധ്യമ പ്രവർത്തകർ ചേർന്ന് മാധ്യമ കൂട്ടായ്മ രൂപീകരിച്ചു .മീഡിയാ അക്കാഡമി.തിരുവോണ നാളിലെ ശുഭ മുഹൂർത്തത്തിൽ പാലാ നഗരപിതാവ് ഷാജു വി തുരുത്തനാണ് ഭദ്രദീപം തെളിച്ചു ഉദ്‌ഘാടനം നിർവഹിച്ചത്.പാലായിൽ ഇനി പത്ര സമ്മേളനത്തിന് പുതിയ കേന്ദ്രം കൂടിയാണ് മീഡിയാ അക്കാഡമി.
മാറുന്ന മാധ്യമ ലോകത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഓൺലൈൻ പത്രങ്ങൾ എന്നും;അവരെ മാറ്റി നിർത്തികൊണ്ടുള്ള പത്രപ്രവർത്തനം അസാധ്യമാണെന്നും ഷാജു വി തുരുത്തൻ ഉദ്‌ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.നഗരസഭാ അംഗങ്ങളായ ലീനാ സണ്ണി (വൈസ് ചെയർമാൻ) സാവിയോ കാവുകാട്ട്(വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ബൈജു കൊല്ലമ്പറമ്പിൽ(വിദ്യാഭ്യാസ കല കായീക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ);മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത് ജി മീനാഭവൻ, പാലാ നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി,
നഗരസഭാ കൗൺസിലന്മാരായ വി സി പ്രിൻസ്, ജോസിൻ ബിനോ, തോമസ് പീറ്റർ, മായ പ്രദീപ്, ലിസിക്കുട്ടി മാത്യു, സി പി ഐ നേതാവ് ബാബു കെ ജോർജ്, കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് നന്ദകുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാവുകാട്ട്, കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ്, ജോസുകുട്ടി പൂവേലിൽ(കെ ടി യു സി പ്രസിഡണ്ട് ), ടോമി ഫ്രാൻസിസ് പൊരിയത്ത്, വേണു വേങ്ങയ്ക്കൽ, ഷിബു തെക്കേമറ്റം, ജെയിസൺ മാന്തോട്ടം, നിതിൻ സി വടക്കൻ, ജോയി കളരിയ്ക്കൽ, തോമസുകുട്ടി വരിയ്ക്കയിൽ, വിനയകുമാർ പാലാ(സിനിമ സംവിധായകൻ),സന്തോഷ് മാട്ടേൽ(റോട്ടറി ക്ലബ്ബ്); ആകാശ് മാനുവൽ ടോമി തുടങ്ങിയവർ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.പാലായിലെ പുതിയ പത്രസമ്മേളന കേന്ദ്രമായ മീഡിയാ അക്കാഡമിക്ക് എല്ലാവിധ ആശംദശകളും നേർന്നാണ് പാലായുടെ പരിഛേദം പിരിഞ്ഞത്.
പത്രസമ്മേളനങ്ങൾക്ക് :തങ്കച്ചൻ പാലാ 8547467996