Kerala
വെള്ളിയാമറ്റം കളപ്പുരയിൽ മാത്യു ജോസഫ് (88) നിര്യാതനായി
തൊടുപുഴ :വെള്ളിയാമറ്റം കളപ്പുരയിൽ മാത്യു ജോസഫ് (88) നിര്യാതനായി.വെള്ളിയാമറ്റം റബ്ബർ ഉല്പാദക സംഘത്തിൻ്റെ ആരംഭകാലം (1988) മുതൽ പ്രസിഡൻറായി പ്രവർത്തിച്ചു വരികയായിരുന്നു.വെള്ളിയാമറ്റത്തെ സാമൂഹിക, സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും, കേരളാ കോൺഗ്രസ് പാർട്ടിയുടെ ആരംഭകാലം മുതലുള്ള സജീവ സാന്നിദ്ധ്യവുമായിരുന്നു മത്തച്ചൻ ചേട്ടൻ എന്ന മാത്യു ജോസഫ് കളപ്പുര.
കേരളാ കോൺഗ്രസ് ചെയർമാൻ PJ ജോസഫ് സാറിൻ്റെ വിശ്വസ്ഥ സഹപ്രവർത്തകനായിരുന്ന മത്തച്ചൻ ചേട്ടൻ വിപുലമായ സൗഹൃദ വലയത്തിന് ഉടമ ആയിരുന്നു . സംസ്ക്കാര ശുശ്രൂഷകൾ 17 -9 -2024 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തുടർന്ന് വെള്ളിയാമറ്റം സെൻറ് ജോർജ് ദേവാലയ സിമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.