Kerala

തിരുവോണ നാളിൽ എം എൽ എ യുടെ വസതിക്കു മുൻപിൽ പഴങ്കഞ്ഞി കുടിച്ച് നാട്ടുകാർ പ്രതിഷേധിച്ചു

Posted on

മുണ്ടക്കയം  :കരിനിലം പശ്ചിമ കൊട്ടാരംകട കുഴിമാവ് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ന്റെ വസതിയ്ക്ക് മുൻപിൽ പഴംകഞ്ഞി കുടിച്ചു പ്രതിഷേധിച്ചു.റോഡിനോടുള്ള എം എൽ എ യുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് പഴങ്കഞ്ഞി സമരം നടത്താൻ നാട്ടുകാർ നിർബന്ധിതരായത് .

ചെയർമാൻ സിനിമോൾ തടത്തിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് ചെയർമാൻ സുതൻ മുകളേൽ സ്വാഗതം ആശംസിച്ചു കൺവീനർ ജാൻസി തൊട്ടിപ്പാട്ട് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു .

സെക്രട്ടറി അഖിലേഷ് ബാബു കൃതജ്ഞത രേഖപെടുത്തി. സന്തോഷ് അഭയം ഓട്ടോ, പ്രസാദ് പശ്ചിമ, സുരേഷ് പശ്ചിമ, റോബിൻ കൊട്ടാരം കട,ജോസഫ് കൊട്ടാരം കട, അഖിൽ പ്ലാക്കൽ, പ്രസാദ് പ്ലാക്കപ്പടി, സലിം കരിനിലം, റെജി കൊട്ടാരം കട, അജോയ് 504 ടോപ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version