Kerala
പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് തിരുവോണ നാളിൽ രാവിലെ 9.30 ന് പാലായുടെ നഗരപിതാവ് ശ്രീ ഷാജു വി തുരുത്തൻ നിർവ്വഹിക്കുകയാണ്
കോട്ടയം :പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് തിരുവോണ നാളിൽ രാവിലെ 9.30 ന് പാലായുടെ നഗരപിതാവ് ശ്രീ ഷാജു വി തുരുത്തൻ നിർവ്വഹിക്കുകയാണ്.
ലോകം കൈ കുമ്പിളിലാകുന്ന ആഗോള വൽകൃത ലോക വ്യവസ്ഥയിൽ ഇന്ന് മാധ്യമ ലോകവും മാറ്റങ്ങൾക്ക് വിധേയമാണ്.ഒരു വാർത്ത അപ്പോളപ്പോൾ വായനക്കാർക്ക് ലഭിക്കുന്ന വിധത്തിൽ മാധ്യമ ലോകം ഓൺലൈനായി മാറിയപ്പോൾ പാലായിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരും അവരുടേതായ ഇടങ്ങൾ തേടുന്നതിൻ്റെ ഭാഗമായാണ് ഈ കൂട്ടായ്മയായ മീഡിയാ അക്കാഡമി ഉദയം കൊള്ളുന്നത്.
തിരുവോണ ദിവസമായ ഇന്ന് രാവിലെ 9.30 ന് പാലാ നഗര പിതാവ് ഉദ്ഘാടനം ചെയ്യുന്ന മീഡിയ അക്കാഡമിയുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് താങ്കളെ സഹർഷം സ്വാഗതം ചെയ്യുന്നു.പത്രസമ്മേളനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങളും, ബൈറ്റ്, പ്രസ്താവന എന്നിവ മാധ്യമങ്ങളെ നേരിട്ട് അറിയിക്കാനുള്ള ഒരു പൊതു സംവിധാനവും ഇവിടെ ലഭ്യമാണ്.
പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡ് മുനിസിപ്പൽ കോംപ്ലക്സ് സമുച്ചയത്തിന്റെ രണ്ടാം നിലയിലാണ് മീഡിയ അക്കാദമി ആരംഭിച്ചിരിക്കുന്നത്.