Kerala
ഇന്നലെ മരിയസദന് സഹായം ഇന്ന് ഉള്ളനാട് ശാന്തി ഭവനിൽ ഓണസദ്യക്കുള്ള കിറ്റ് നൽകി:യൂത്ത് ഫ്രണ്ടിന്റെ കാരുണ്യ മഴ പെയ്തിറങ്ങുന്നു:യൂത്ത് ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഉള്ളനാട് പള്ളി വികാരി
പാലാ. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹഗിരി സിസ്റ്റേഴ്സ് നടത്തുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് ശാന്തി ഭവനിൽ ഓണാഘോഷത്തിനുള്ള സാധനങ്ങൾ കൈമാറി. ഓണത്തോട് അനുബന്ധിച്ച് അരിയും പലവ്യഞ്ജനങ്ങളും പായസവും ഉൾപ്പെടെ ഉള്ള വസ്തുക്കൾ കൈമാറി യൂത്ത് ഫ്രണ്ട് എം പാല വീണ്ടും മാതൃകയായി.
കഴിഞ്ഞയാഴ്ച സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മരിയ സദനത്തിന് കൈത്താങ്ങായി പാലായിൽ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസമേള ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തിരുന്നു.ഇന്നത്തെ യുവ തലമുറ ആഘോഷങ്ങളുടെ പിന്നാലെ പോകുമ്പോൾ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന യൂത്ത് ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഉള്ളനാട് പള്ളി വികാരി ഫാദർ മാത്യു മതിലകത്ത് അഭിപ്രായപ്പെട്ടു.
യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ സാധനങ്ങൾ മദർ സുപ്പീരിയർ സിസ്റ്റർ വിമലയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് എം ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് സക്കറിയസ്
ഐപ്പൻപറമ്പികുന്നേൽ, ദേവസ്യാച്ചൻ കുന്നക്കാട്ട്, ജോബിൻ നെല്ലിക്കാനിരപ്പിൽ, ടോണി ഉപ്പുട്ടിൽ, ബോണി കലവനാൽ , ജോസിൻ പുത്തൻവീട്ടിൽ, ലാലു കളരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.