Kerala

എവർഗ്രീൻ സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന പത്താമത് എവർഗ്രീൻ ഓണാഘോഷ പരിപാടികൾക്ക് കാഞ്ഞിരമറ്റത്ത് തുടക്കമായി

കാഞ്ഞിരമറ്റം: എവർഗ്രീൻ സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന പത്താമത് എവർഗ്രീൻ ഓണാഘോഷ പരിപാടികൾക്ക് കാഞ്ഞിരമറ്റത്ത് തുടക്കമായി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിനോദ, വിജ്ഞാന, കലാ-കായിക മൽസരങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം നിർവ്വഹിച്ചു.

പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോർജുകുട്ടി കുന്നപ്പള്ളി, ജോസ് മാത്യു, ജോസ് ഓലിയ്ക്ക തകടിയിൽ, ബെന്നി മാത്യു , ടോമി തോമസ്, ജോസ് തോലാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കാഞ്ഞിരമറ്റം എവർഗ്രീൻ നഗറി (മൂഴയിൽ ജംഗ്ഷൻ ) ലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന മൽസരങ്ങളിൽ വിജയിക്കുന്നവർക്ക് തിരുവോണനാളിൽ (നാളെ) സാംസ്കാരി സമ്മേളനമദ്ധ്യേ സമ്മാനങ്ങൾ വിതരണം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top