Kerala

കോട്ടയം മൂന്നിലവിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി ബിജെപി യിൽ ചേർന്നു

 

കോട്ടയം :മൂന്നിലവ്:ഇടത് സർക്കാരിൻ്റെ ദുർഭരണത്തിൽ പ്രതിഷേധിച്ചുംനരേന്ദ്ര മോദി സർക്കാരിൻ്റെ ജനോപകാര പ്രവൃത്തികളിൽ ആകൃഷ്ടനായും CPI മൂന്നിലവ് നരിമറ്റം ബ്രാഞ്ച് സെക്രട്ടറി ശ്രീ : കുര്യാച്ചൻ പായിപ്പാട്ടാണ് BJP യിൽ ചേർന്നത്.മണ്ഡലം ജനറൽ സെക്രട്ടറി

സതീഷ് തലപ്പുലം ഷാൾ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  ദിലീപ് മൂന്നിലവ്, മണ്ഡലം വൈ: പ്രസിഡൻ്റ് K K സജീവ്, പഞ്ചായത്ത് ജന:സെക്രട്ടറി പോൾ ജോസഫ് , സുരേഷ് PK തലപ്പുലം,രാജു KR, രാജേഷ് KG, തുടങ്ങിയവർ പങ്കെടുത്തു.നേരത്തെ മൂന്നിലവിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരും ബിജെപി യിൽ ചേർന്നിരുന്നു.

പാലായിലെ തന്നെ മുത്തോലി പഞ്ചായത്ത് ഇരു മുന്നണികളെയും തോൽപ്പിച്ച് ബിജെപി 2020 ൽ പിടിച്ചെടുത്തിരുന്നു.രഞ്ജിത്ത് മീനഖ്‌അഭാവനാണ് മുത്തോലിയെ ധീരമായി നയിച്ച് കൊണ്ടിരിക്കുന്നത്.അതുകൊണ്ടു തന്നെ ബിജെപി യുടെ പാലായിലെ തലസ്ഥാനവും മുത്തോലി പഞ്ചായത്താണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top