Kerala
പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിൽ വർഗീയത കലർത്തുവാൻ;കമ്മിറ്റിയിലെ ഒരു വിഭാഗം ശ്രമം തുടങ്ങി
പാലാ :ജാതിമത ഭേദമെന്യേ പാലാക്കാരുടെ ദേശീയോത്സവമായ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിൽ വർഗീയതയുടെ വിഷം കുത്തി വയ്ക്കുവാൻ ജൂബിലി തിരുന്നാൾ കമ്മിറ്റിയിലെ തന്നെ ചിലർ ശ്രമം തുടങ്ങി.ഇവർക്ക് പിന്തുണയുമായി ഒരു വൈദീകനും രംഗത്തുണ്ട്.ജൂബിലി തിരുന്നാളിന്റെ പ്രധാന ആകർഷണമായ സാംസ്കാരിക ഘോഷയാത്രയും.ടൂ വീലർ ഫാൻസി ഡ്രസ്സും നിർത്തി വയ്ക്കണമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത് .
കാരണമായി അവർ കണ്ടു പിടിച്ചത് ഘോഷയാത്രയിൽ ഹൈന്ദവീയത വളർത്തുന്ന കലാ രൂപങ്ങൾ ഉണ്ടത്രേ.അതേസമയം ടൂ വീലർ ഫാൻസി ഡ്രസ്സിലും ഹൈന്ദവീയത കലരുന്നുണ്ടെന്നാണ് മറ്റൊരു വിഭാഗം കണ്ടു പിടിച്ചത് .രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുന്നതെല്ലാം ഹൈന്ദവീയത പ്രചരിപ്പിക്കുന്നതാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.രാവണൻ സീതയെ തട്ടി കൊണ്ട് പോയ ദൃശ്യമാണ് ഫാൻസിഡ്രസ്സ് മത്സരത്തിൽ ജനങ്ങളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് .എന്നാൽ ജൂബിലി കമ്മിറ്റിയിലെ താപ്പാനകൾക്ക് തങ്ങൾ പിടിക്കുന്നിടം വിജയിക്കണമെന്നാണ് താൽപ്പര്യം .
ഘോഷയാത്രയുടെ നടത്തിപ്പുമായി തങ്ങളെ സഹകരിപ്പിക്കാത്തതിന്റെ കൊതിക്കെറുവ് ഘോഷയാത്ര തന്നെ വേണ്ടെന്നു വച്ച് പക വീട്ടുന്നതാണെന്നും ഒരു വിഭാഗത്തിന് പരാതിയുണ്ട് .ഇക്കഴിഞ്ഞ ഒളിമ്പിക്‌സിൽ വനിതാ ഗുസ്തിയിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ വനിതാ താരത്തിന് തൂക്കം കൂടിയെന്ന് പറഞ്ഞു അയോഗ്യത വന്നപ്പോൾ ;പലരും പറഞ്ഞു ഇന്ത്യക്കു സ്വർണ്ണം പോയാലും വേണ്ടിയില്ല ഗുസ്തി താരം തോൽക്കണം . ഡൽഹിയിൽ ഭരണ പക്ഷത്തിനെതിരെ സമരം ചെയ്തിരുന്നല്ലോ അവർ ,മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ശ്രമിച്ചിരുന്നല്ലോ അവർ .അതുകൊണ്ടു തന്നെ തൂക്കം നൂറു ഗ്രാം കൂടി .ഇന്ത്യക്ക് ഒരു സ്വർണ്ണവും പോയി.
ചെണ്ടമേളം ക്ഷേത്ര കലയാണല്ലോ .അതെന്താ ചെണ്ടമേളം വേണ്ടെന്നു പറയാത്തത്.എല്ലാ പള്ളികളിലും പെരുന്നാളിനോട് അനുബന്ധിച്ച് ഇപ്പോൾ ചെണ്ടമേളം ഉണ്ട് .പണ്ട് പഞ്ചവാദ്യവും ഉണ്ടായിരുന്നു.അതും ക്ഷേത്ര കലയാണല്ലോ.മിക്ക പള്ളിയുടെ കൊടിമരവും ക്ഷേത്ര കൊടിമരം അനുകരിച്ച് അതെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത് .നിലവിളക്ക് ഹൈന്ദവരുടേതാണ്.പക്ഷെ അതിലൊരു കുരിശ് കൂട്ടിപ്പിടിച്ച് ക്രൈസ്തവീയമാക്കിയതിൽ വർഗീയതയൊന്നുമില്ലേ .,,?
ഇപ്പോൾ പെരുന്നാളിൽ പോലും വർഗീയ വിഷം കുത്തി വയ്ക്കുവാൻ ശ്രമിക്കുന്നവരോട് പാലായിലെ പഴമക്കാർക്കു പറയുവാനുള്ളത് മറ്റൊന്നാണ്.
തോട്ടുങ്കലപ്പൂപ്പന്റെ കാലം മുതൽ ജാതിമത ഭേദമെന്യേ പാലാക്കാരുടെ ഹൃദയ വികാരമാണ് മാതാവിന്റെ ജൂബിലി പെരുന്നാൾ.1945 ലാണ് പാലായിൽ വൈദ്യുതിയെത്തിയത്.അത് ജൂബിലിക്ക് ഭംഗി കൂട്ടാൻ വൈദ്യുതി ഉപയോഗിക്കണമെന്ന് പറഞ്ഞത് ജാതിമത ഭേദമില്ലാതെ പാലായിലെ പൊതു സമൂഹമായിരുന്നു .
അന്നൊക്കെ വർണ്ണ കടലാസ് കീറി ടോയിൻ നൂലിൽ മാവ് കുറുക്കിയൊട്ടിച്ചാണ് അലങ്കാരം നടത്തിയിരുന്നത്.കവുങ്ങ് കീറി അതിലാണ് ടോയിൻ നൂല് വലിച്ചു കെട്ടിയിരുന്നത് .പഴയ ളാലം പലക പ്പാലം മാറി പുതിയ പാലം വന്നപ്പോഴാണ് പാലത്തിനപ്പുറത്തേക്കും അലങ്കാരങ്ങളും ;പന്തലുമൊക്കെ വ്യാപിച്ചത്.അലങ്കാരങ്ങൾക്കൊന്നും വർഗീയതയില്ലായിരുന്നു.കാവി കളറും ; പച്ച കളറും ധാരാളമായി ഉപയോഗിച്ചിരുന്നു .നാനാജാതി മതസ്ഥരാണ് അലങ്കാരങ്ങളിൽ അന്ന് പങ്കെടുത്തിരുന്നത് .
1945 ൽ മാതാവിന്റെ കപ്പേളയ്ക്കു പകരം അന്നൊരു മകുടമാണ് ഉണ്ടായിരുന്നത് .അന്നത്തെ മാതാവിന്റെ പെരുന്നാളിനോട് അനുബന്ധിച്ച് ലളിത ഗാന മത്സരമൊക്കെ നടത്തിയിരുന്നു. അന്നത്തെ മത്സരത്തിൽ മാർക്കിടാൻ പള്ളിക്കമ്മിറ്റിക്കാർ വിളിച്ചിരുന്നത് സാക്ഷാൽ ബ്രാഹ്മണനായിരുന്ന കുളന്തസ്വാമിയെ ആയിരുന്നു .ആ കാലമൊക്കെ ഇന്നത്തെ വർഗീയ വിഷം ചീറ്റുന്ന ജൂബിലി കമ്മിറ്റിക്കാർക്കറിയുമോ ആവോ..?
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ