Kerala
പുളിച്ചമാക്കൽ പാലം അപകടത്തിൽ:ജനപ്രതിനിധികളുടെ നിസാംഗതയ്ക്കെതിരെ തിരുവോണ നാളിൽ പ്രതിഷേധ സമരവുമായി നാട്ടുകാർ
പാലാ :ഓണനാളിൽ പ്രതിഷേധവുമായി ഒരു ജനത . കൊല്ലപ്പള്ളി, പ്രവിത്താനം -മങ്കര-കൊല്ലപ്പള്ളി റോഡിൽ പുളിച്ച മാക്കൽ പാലം അപകടാവസ്ഥയിൽ ആയിട്ട് രണ്ട് വർഷത്തോളമായി . ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും ഉടനടി ഇതിനു പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞു പോയത് അല്ലാതെ ഇതു വരെ പാലത്തിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല ,
ഇപ്പോൾ വീണ്ടും പാലത്തിന്റെ സൈഡിൽ അഗാധ ഗർത്തം ഉണ്ടായി പാലം ഏതു നിമിഷവും നിലംപൊത്താറായ ആയ അവസ്ഥയിൽ ആണ്, ഇതിന് ഒരു പരിഹാരം ഉണ്ടാവണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് തിരുവോണ ദിവസം രാവിലെ പാലം ജംഗഷനിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തുന്നു, ജനകീയ സമിതി നേതാക്കളായ സാംകുമാർ കൊല്ലപ്പള്ളി, ബിനുകരോട്ട്,സനീഷ് വി കെ വാക്കമറ്റത്തിൽ,മനീഷ് വാക്കമറ്റത്തിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി പെരുംപുഴഇല്ലം, അപ്പച്ചൻ മങ്കര, തോമസ് വി എനയത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവോണ ദിവസം പ്രതിഷേധ സമരം നടത്തുന്നത്.