ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം പാലാ മരിയ സദനത്തിൽ നടന്നു. പാലാ:- ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാലാ മരിയ സദനത്തിലെ സഹോദരങ്ങൾക്ക് ഓണസദ്യ നൽകി ഇതോടൊപ്പം ബഡ്ഷീറ്റ് ഉൾപ്പെടെ വസ്ത്രങ്ങൾ, എണ്ണ, സോപ്പ്, ടൂത്ത് ബ്രഷ്, പേയ്സ്റ്റ് തുടങ്ങിയ നിത്യോപയോക സാധനങ്ങളും നൽകി – സമ്മേളനത്തിൽ സന്തോഷ് മരിയ സദനം സ്വാഗതം പറഞ്ഞു .
ജില്ലാപ്രസിഡൻ്റ് ജോബി തോമസ് അദ്ധ്യക്ഷ നായിരുന്നു.നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം ചെയ്തു.നിർമ്മല ജിമ്മി, ബൈജു കൊല്ലംപറമ്പിൽ, സുമേഷ് കെ.എസ്, വി.എ മോഹൻ ദാസ് ,കണ്ണൻ മറ്റത്തിൽ, സാബു കെ കുര്യൻ, ജമിറ റ്റി ജോയി, ജേക്കബ് സേവ്യർ കയ്യാല ക്കകം തുടങ്ങിയവർ പ്രസംഗിച്ചു.