ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജരിവാൾ ജയിൽ മോചിതനായി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് കെജരിവാൾ ജയിൽ മോചിതനായത്. ആർപ്പുവിളികളോടെയയാണ് പ്രവർത്തകരും നേതാക്കളും ചേർന്ന് കെജ്‍രിവാളിനെ തിഹാറിൽ ജയിലിൽ നിന്ന് സ്വീകരിച്ചത്. തിഹാർ ജയിലിന് മുന്നിൽ വൻ ആഘോഷമായിരുന്നു. കരഘോഷങ്ങളോടെയാണ് തങ്ങളുടെ പ്രിയനേതാവിന് പ്രവർത്തകർ വരവേൽപ്പ് നൽകിയത്.ഭഗവന്ത് മൻ, മനീഷ് സിസോദിയ, സഞ്ജയ് സിങ്, അതിഷി എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് കെജ്‍രിവാളിനെ സ്വീകരിച്ചത്.
ജനങ്ങൾക്കായി ഇനിയും സേവനം തുടരുമെന്നും , എത്ര തകർക്കാൻ ശ്രമിച്ചാലും തകരില്ലെന്നും കെജരിവാൾ ആൾക്കൂട്ടത്തോട് വ്യക്തമാക്കി.പൂക്കളും മാലയും എറിഞ്ഞാണ് കെജ്രിവാളിനെ പ്രവർത്തകർ സ്വീകരിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌മാൻ ജയിലിനു മുന്നിൽ നൃത്തം ചെയ്തു.അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റോടെ ആം ആത്മി പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന ബിജെപി യുടെ മോഹം കാര്യമായി വിജയം കണ്ടില്ല .