പാലാ: മാർ ജോസഫ് കരിയാറ്റിയും,പറേമ്മാക്കൽ ഗോവർണ്ണദോരും സുറിയാനി ക്രിസ്ത്യാനികളുടെയിടയിലെ മാണിക്യങ്ങൾ ആണെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ അനുസ്മരണ സമ്മേളനവും സെമിനാറും ഉൽഘാടനം ചെയ്തു കൊണ്ട് പാലാ രൂപതാ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വേത്താനത്ത് പ്രസ്താവിച്ചു. പാശ്ചാത്യ ലോകത്തുനിന്നുള്ള ക്രൂരവും വേദനാജനകമായ പീഡനങ്ങൾ ‘ പ്രാർത്ഥന കൊണ്ട് അവർ നേരിട്ടതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. മാതൃസഭയുടെ ഐക്യത്തിനു വേണ്ടി അതിസാഹസികമായി പ്രതിബന്ധങ്ങളെ അവർ അതിജീവിച്ചതെങ്ങനെയെന്ന് ആമുഖപ്രസംഗം നടത്തിയ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലും വിശദീകരിച്ചു.
മാർ ജോസഫ് കരിയാറ്റിയുടെ ഇരുനൂറ്റി മുപ്പത്തിയെട്ടാമത് ചരമദിനത്തോട് അനുബന്ധിച്ചാണ് കത്തോലിക്ക കോൺഗ്രസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ അനിൽ മാനുവൽ പുന്നത്താനത്ത്,ശ്രീ അൻവിൻ സോണി എന്നിവർ സെമിനാർ നയിച്ചു. ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, എസ് എം വൈ എം രൂപതാ ഡയറക്ടർഫാ. മാണി കൊഴുപ്പൻകുറ്റി,ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ,ജോൺസൻ ചെറുവള്ളി,സാബു പൂണ്ടികുളം,ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തുചാലിൽ,എഡ്വിൻ പാമ്പാറ, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു.