കോട്ടയം: കേരളാ കോൺഗ്രസ് (ബി)പാലാ നിയോജക മണ്ഡലം പ്രസിഡണ്ടായ വേണു വേങ്ങക്കലിനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അറിയിച്ചു.സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരമായി നടത്തുന്നതിനാലാണ് സംഘടനയിലെ എല്ലാ സ്ഥാനത്ത് നിന്നും വേണവിനെ നീക്കം ചെയിതിട്ടുള്ളത് .
കഴിഞ്ഞ ദിവസം ചേർന്ന മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ കേരളാ കോൺഗ്രസ് ബി യെ താനാണ് പ്രതിനിധീകരിക്കുന്നതെന്ന് വേണുവും ,ഔ സേപ്പച്ചൻ ഓടയ്ക്കലാണെന്ന് അദ്ദേഹവും വാദമുഖങ്ങൾ ഉന്നയിച്ചത് പൊതുജന മധ്യത്തിൽ കേരളാ കോൺഗ്രസ് ബിക്ക് മോശം പ്രതിഛായ ഉണ്ടാക്കിയെന്ന വിഷയത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചനകൾ.