പാലാ :നഗരസഭയുടെ അധീനതയിലുള്ള പൊതു ശ്മശാനത്തിലെ മൃതദേഹ സംസ്ക്കാരത്തിനുള്ള ഫീസ് ആയിരം രൂപാ വർധിപ്പിക്കാനുള്ള നീക്കത്തിൽ സഭ ശബ്ദ മുഖരിതമായി.നിലവിൽ 3500 രൂപാ ഫീസാണ് നഗരസഭാ ഈടാക്കുന്നത്.ഇത് ആയിരം രൂപാ വർദ്ധിപ്പിച്ച് 4500 ആകുവാനുള്ള നീക്കത്തെ കോൺഗ്രസിലെ വി സി പ്രിൻസ് ശക്തിയുക്തം എതിർത്തു.
ഇത് ഒരു സേവനമായി കരുത്തേണ്ടതാണ് .എല്ലാം ലാഭകരമായി നടത്തേണ്ടതല്ലെന്നും വി സി പ്രിൻസ് ചൂണ്ടിക്കാട്ടി.നഗരസഭയ്ക്ക് ഇത് അധിക ബാധ്യത വരുത്തുന്നുണ്ട് .അത് കൊണ്ട് തന്നെ ഫീസ് കുട്ടിയെ പറ്റൂ എന്നും ചെയർമാൻ പറഞ്ഞു.ഇത് നടത്താൻ അനുവദിക്കില്ലെന്ന് വി സി പ്രിൻസ് പറഞ്ഞപ്പോൾ അങ്ങനെയങ്ങു പേടിപ്പിക്കാതെ എന്ന് ചെയർമാൻ ഷാജു തുരുത്താനും പറഞ്ഞു.സംഘർഷത്തിന് അയവു വരുത്തിക്കൊണ്ട് ഇക്കാര്യം പിന്നത്തേക്ക് മാറ്റിയതായി ചെയർമാൻ പറഞ്ഞു .
നഗരസഭയുടെ അധീനതയിലുള്ള ചിൽഡ്രൻസ് പാർക്ക് ഈയടുത്ത കാലത്തായി വിവാദത്തിനിരയായിരുന്നു.നോക്കി നടത്താൻ നഗരസഭയ്ക്ക് കഴിയാത്തതിനെ തുടർന്ന് ഒരു സ്വകാര്യ കമ്പനിക്ക് നഗരസഭാ നൽകുവാൻ തീരുമാനിക്കുകയായിരുന്നു.നഗരസഭയ്ക്കും മാസാമാസം കുറച്ചു പണം വാടകയിനത്തിലും ലഭിക്കും .പാർക്കിൽ പ്രവേശനത്തിന് 20 രൂപാ ഏർപ്പെടുത്തിയതിനെ പ്രതിപക്ഷത്തെ വി സി പ്രിൻസ് ശക്തി യുക്തം എതിര്ത്തു.ഉടനെ തന്നെ സാവിയോ കാവുകാട്ടും ;ബൈജു കൊല്ലമ്പറമ്പിലും എതിർ വാദമുഖങ്ങൾ നിരത്തി.
നഗരസഭയുടെ ഇപ്പോഴത്തെ സാമ്പത്തീക സ്ഥിതി അറിയാമോ പ്രിൻസിന്; എന്തും കേറി വിലങ്ങിയാൽ എങ്ങിനെയാ എന്നായി ബൈജു കൊല്ലമ്പറമ്പിൽ .എന്നാൽ പ്രതിപക്ഷത്തെ ലിസിക്കുട്ടി മാത്യു 20 രൂപാ ഫീസിനെ സ്വാഗതം ചെയ്തത് ഭരണ പക്ഷത്തെ വനിതാ അംഗങ്ങളെ വളരെയധികം സന്തോഷിപ്പിച്ചു .20 രൂപാ കൂടുതലല്ല എന്ന് ലിസ്സിക്കുട്ടി പറഞ്ഞതിനെ ഡെസ്ക്കിലിടിച്ചാണ് നീനാ ജോര്ജുകുട്ടിയും ;ലീനാ സണ്ണിയും സ്വാഗതം ചെയ്തത് .നഗരസഭയിലെ റോഡിലേക്ക് കയറിയുള്ള ബോർഡുകൾ എടുത്തുമാറ്റുന്ന പ്രശ്നത്തെ പ്രതിപക്ഷത്തെ ജിമ്മി ജോസഫ് നിശിതമായി വിമർശിച്ചു .പാവപ്പെട്ട ചപ്പാത്തികടക്കാരന്റെ ബോർഡ് എടുത്തു മാറ്റുന്നവർ വൻ തോക്കുകളുടെ കൈയ്യേറ്റം കണ്ടില്ലെന്നു നടിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു .
നഗരത്തിലെ വ്യാപാരികളുടെ നെഞ്ചത്തടിക്കുന്ന രീതിയിൽ തട്ടുകടകൾ പെരുകുകയാണെന്ന് ബൈജു കൊല്ലമ്പറമ്പിൽ ചൂണ്ടി കാട്ടി.ബൈപ്പാസിൽ ഇപ്പോൾ തട്ടുകടകൾ പെരുകിയിട്ടുണ്ട്.ഉണക്കമീനായും .പച്ചക്കറിയായുമൊക്കെ ഈരാറ്റുപേട്ട .മൂവാറ്റുപുഴ നിന്നുമൊക്കെയാണ് ആളുകൾ കച്ചവടം നടത്തുന്നത് .വാടകയും ,കറണ്ടും വെള്ളവും എല്ലാം കൊടുത്തു പ്രവർത്തിക്കുന്ന വ്യാപാരികളെ രക്ഷിക്കണം എന്നാണ് ബൈജു പറഞ്ഞു വച്ചത്.എന്നാൽ അതിനെ ന്യായീകരിച്ച ചെയര്മാനോട് കലഹിക്കാനും ബൈജു മടിച്ചില്ല .?
ഇന്നത്തെ ചർച്ചകളിൽ ആന്റോ പടിഞ്ഞാറേക്കര;സതീഷ് ചൊള്ളാനി;ആനി ബിജോയി ;നീനാ ജോർജുകുട്ടി ;ലീനാ സണ്ണി ;തോമസ് പീറ്റർ ;ജോസ് ചീരാൻകുഴി ;ജോസിൻ ബിനോ എന്നിവർ പങ്കെടുത്തു.മായ രാഹുലും ;സിജി ടോണിയും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായി.