കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ പ്രതിയായ രേണുകാസ്വാമി കൊലക്കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ദർശൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്ത് വന്നത്.
ആരാധകനായിരുന്ന രേണുകാസ്വാമിയെ ക്രൂരമർദ്ദനത്തിനാണ് ദർശനും സംഘവും ഇരയാക്കിയതെന്ന് നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.സ്വകാര്യ ഭാഗത്ത് ഇടിച്ചും ;തല ഭിത്തിയിൽ ഇടിപ്പിച്ചും;നെഞ്ചിൽ ചവുട്ടിയും മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയുടെ കാമുകിയായ നടിയുടെ ഫേസ്ബുക്ക് പേജിൽ അശ്ളീല കമന്റ് കൊല്ലപ്പെട്ട രേണുക സ്വാമി ഇട്ടതിനെ തുടർന്നാണ് ക്രൂരമായ മർദ്ദനം അരങ്ങേറിയത്.