പാലാ :സിപിഐ യുടെ പാലായിലെ ഏക കൗൺസിലറായ ആർ സന്ധ്യ കൗൺസിലർ സ്ഥാനം രാജി വച്ചുവെന്നുള്ളത് വെറും അഭ്യൂഹം മാത്രമാണെന്ന് സിപിഐ പാലാ മണ്ഡലം നേതൃത്വം കോട്ടയം മീഡിയയെ അറിയിച്ചു.
അവർ ഭർത്താവിന്റെ സന്ദർശിക്കുവാനായി യു കെ യിൽ പോയിരിക്കുകയാണെന്നും ;മറ്റു പല കൗൺസിലർമാരും ഇങ്ങനെ അവധിയെടുത്ത് പോയിട്ടുണ്ടെന്നും അന്നൊന്നും ഒരു അഭ്യൂഹങ്ങളും പ്രചരിച്ചിട്ടില്ലെന്നും സിപിഐ കേന്ദ്രങ്ങൾ പറഞ്ഞു.അതേസമയം തെക്കേക്കരയിലുള്ള ചില കൗണ്സിലർമാരാണ് അഭ്യൂഹം സൃഷ്ടിക്കുന്നതിന്റെ പിന്നിലെന്ന് അറിവായി.
രാഷ്ട്രീയത്തിൽ ശൂന്യത മുന്നിൽ കാണുന്ന ചില കൗൺസിലർമാരുടെ കുല്സിത തന്ത്രങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്ന് സിപിഐ കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു.വാർഡിൽ വർധിച്ച പിന്തുണയുള്ള ആർ സന്ധ്യയുടെ പ്രവർത്തനങ്ങൾ കണ്ടു വിറളി പിടിച്ചവരുടെ ജല്പനങ്ങൾക്കു അത്രയുമേ വില കല്പിക്കുന്നുള്ളൂ എന്നും സിപിഐ കേന്ദ്രങ്ങൾ പറഞ്ഞു .