Kerala
ആധാർ പുതുക്കാനുള്ള അവസരം നഷ്ട്ടപ്പെടുത്താതിരിക്കുക ;ഇനി ഏതാനും ദിവസങ്ങൾ മാത്രം
സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക, ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ പുതുക്കാൻ പണം നൽകണം എന്നാൽ സൗജന്യമായി ആധാർ പുതുക്കാൻ അവസരമുണ്ട്. എങ്ങനെയെന്നല്ലേ…
സെപ്റ്റംബർ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. സെപ്റ്റംബർ 14 ന് ശേഷം പണം നൽകേണ്ടി വരും. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം. ജനസംഖ്യാപരമായ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനം.
പത്ത് വർഷം മുമ്പാണ് ആധാർ എടുത്തതെങ്കിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകൾ എന്നിവ നൽകേണ്ടതായി വരും. സാധാരണയായി ഇതിന് 100 രൂപ ഫീസ് നൽകണം. ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ 50 രൂപയും നൽകണം.