Kerala
ബ്രാഞ്ച് -ലോക്കല്‍ സമ്മേളനങ്ങളില്‍ പൊതിച്ചോര്‍ മതി;സമ്മേളനങ്ങളില്‍ സമ്മാനങ്ങള്‍ ഒഴിവാക്കണം:പുതിയ നിർദ്ദേശവുമായി സിപിഎം
തിരുവനന്തപുരം:ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സമ്മേളനങ്ങളില്‍ ആര്‍ഭാടം വേണ്ടെന്ന് സിപിഎം നിര്‍ദേശം. ഭക്ഷണത്തിലും പ്രചാരണത്തിലും ആര്‍ഭാടം ഒഴിവാക്കണമെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ സമ്മേളനങ്ങള്‍ ആര്‍ഭാടത്തെ തുടര്‍ന്ന് ചര്‍ച്ചയായ സാഹചര്യത്തിലാണ് നടപടി.
ബ്രാഞ്ച് -ലോക്കല്‍ സമ്മേളനങ്ങളില്‍ പൊതിച്ചോര്‍ മതിയെന്നാണ് നിര്‍ദേശം. ആര്‍ച്ചും കട്ട് ഔട്ടും ഒഴിവാക്കണം. സമ്മേളനങ്ങളില്‍ സമ്മാനങ്ങള്‍ ഒഴിവാക്കണം. പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിലകൂടിയ ബാഗുകള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍. നവംബറില്‍ ഏരിയ സമ്മേളനവും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജില്ലാ സമ്മേളനവും നടക്കും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ്.