Kerala
നക്ഷത്രവാരഫലം സെപ്തംബർ 08 മുതൽ 14 വരെ
🙏🙏🙏🙏സജീവ് ശാസ്‌താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700
💥അശ്വതി: പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുന്ന വാരമാണ് . എന്നാൽ അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ പ്രശ്നങ്ങൾ തരണം ചെയ്യും . ബന്ധുജന സഹായം ഉണ്ടാകും. സര്ക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചന കളിൽ തീരുമാനം ഉണ്ടാകും .
💥ഭരണി: തൊഴിൽപരമായ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും ഗുണാനുഭവം. ദാമ്പത്യ ജീവിത സൗഖ്യം. പൊതുപ്രവർത്തന വിജയം എന്നിവ പ്രതീക്ഷിക്കാവുന്ന വാരമാണ് .
💥കാർത്തിക : വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ പങ്കെടുക്കും. ഇരുചക്ര വാഹനം വാങ്ങുവാനുള്ള ആഗ്രഹങ്ങള് സഫലമാകും.
💥രോഹിണി : ബന്ധുജനസഹായം ലഭിക്കും, തൊഴിൽ പരമായ നേട്ടങ്ങൾ കൈവരിക്കും , ഇഷ്ടകാര്യങ്ങൾ സാധിക്കും ,വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും , യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. മാനസിക സന്തോഷം അനുഭവിക്കുന്ന കാലമാണ്. ബിസിനസ്സിൽ നിന്ന് ധനലാഭം
💥മകയിരം: അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും , മുടങ്ങിയ ഗൃഹ നിർമ്മാണം പുനരാരംഭിക്കും , ബന്ധുഗുണം വർദ്ധിക്കും ,കുടുംബസമേത യാത്രകൾ . ഭൂമി വിൽപ്പന വാക്കു റപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച. തൊഴിലിൽ രംഗത്ത് അനുകൂലമായ സാഹചര്യം.
💥തിരുവാതിര: ധനപരമായ വിഷമതകൾ മറികടക്കും , ബന്ധുജനങ്ങൾക്കു രോഗബാധാ സാദ്ധ്യത , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. പണമിടപാടു കളിൽ അധിക ശ്രദ്ധ പുലർത്തണം. ആരോഗ്യപരമായ വിഷമതകൾ ശമിക്കും, സന്താനഗുണ മനുഭവിക്കും.
💥പുണർതം : ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാവും. പുതിയ സംരംഭങ്ങൾ ആരംഭിക്കും . അപ്രതീക്ഷിത മായ പ്രതിസന്ധികളെ നേരിടേണ്ടി വരും . ആരോഗ്യസ്ഥിതിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും .
💥പൂയം : യാത്രകൾ വേണ്ടിവരും. പ്രവര്ത്തനങ്ങളിൽ മന്ദത നേരിടും. പൈതൃക സ്വത്ത് ലഭിക്കുവാൻ യോഗമുണ്ട് , ഭൂമി വാങ്ങി ഗൃഹനിർമ്മാണ ത്തിനുള്ള സാഹചര്യമൊരുങ്ങും , സർക്കാർ ഉദ്യോഗസ്ഥര്ക്ക് ഇഷ്ട സ്ഥലത്തേയ്ക്ക് മാറ്റം ലാഭിക്കാം, വിദ്യാഭ്യാസ പരമായ ഉന്നതവിജയം കൈവരിക്കും.
💥ആയില്യം: തൊഴിൽ പരമായ ആവശ്യത്തിനായി യാത്രകൾ, പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും , സകുടുംബ യാത്രകൾക്കായി പണച്ചെലവ്. രോഗദുരിതത്തിൽ ശമനം ലഭിക്കുന്ന , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും,
💥മകം : ആരോഗ്യപരമായ മെച്ചം , . വിവാഹ ആലോചനകൾ ലക്ഷ്യം കാണും , തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും, ഭാര്യ ഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും , തൊഴിൽ രംഗത്ത് ചെറിയമാറ്റങ്ങൾ ഉണ്ടാകുന്ന വാരമാണ് .
💥പൂരം: വീടിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും , ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം ,മാനസിക സമ്മർദ്ദം അധികരിക്കും , വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
💥ഉത്രം: ഉന്മേഷക്കുറവ് അനുഭവപ്പെടും , പ്രത്യേക കാരണമില്ലാതെ ശാരീരികവും മാനസികവുമായ ക്ഷീണം , പ്രധാന തൊഴിലിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും, ഗൃഹസുഖം കുറയും.
അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും ,ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.
💥അത്തം: വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും , സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ധനപരമായ അധികച്ചെലവ് .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും , ബന്ധുജന സഹായം ലഭിക്കും , സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.
💥ചിത്തിര: പുതിയ വസ്ത്ര-ആഭരണ ലാഭം, മനഃ സുഖം വർദ്ധിക്കും .അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ് , സാമ്പത്തിക ബാധ്യതകളും കുറയ്ക്കാൻ സാധിക്കും ,അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.
💥ചോതി : പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും.
💥വിശാഖം:സുഹൃത്തുക്കൾ സഹായിച്ചു തടസ്സങ്ങൾ തരണം ചെയ്യാൻ സാധിക്കും , മറ്റുള്ളവരെ അ ന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ചെവി, കണ്ണ് എന്നിവയ്ക്ക് രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും. മത്സരപ്പരീക്ഷകളിൽ വിജയിക്കുവാനും തൊഴില് ലഭിക്കുവാനും സാ ധ്യത.
💥അനിഴം: ആരോഗ്യ വിഷമതകൾ ശമിക്കും, പൊതു പ്രവർത്തനങ്ങളിൽ മികവ് പുലർത്തും , മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത. മറ്റുള്ളവരു മായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും, മനസ്സിൽ . ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. ബന്ധുഗുണം വർദ്ധിക്കും .
💥തൃക്കേട്ട :പണമിടപാടുകളിൽ ചതിവു പറ്റാൻ സാധ്യത. അനുകൂലമായി നിന്നിരുന്നവർക്ക് മാനസിക വിരോധമുണ്ടാവാൻ ഇടയുണ്ട് . അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും സഹോദരങ്ങൾ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.
💥മൂലം:അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. . സര്ക്കാര് ജീവനക്കാര്ക്ക് വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും.
💥പൂരാടം : ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.
💥ഉത്രാടം : ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം ഉണ്ടാകും. പണച്ചെലവുള്ള കാര്യങ്ങ ളിൽ ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി വർദ്ധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയും . .ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.
💥തിരുവോണം : . ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകൾ.
💥അവിട്ടം: അപ്രതീക്ഷിത ചെലവുകള് വർദ്ധിക്കും . അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്ധിക്കും.
💥ചതയം: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും.
💥പൂരുരുട്ടാതി: പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും . ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.
💥ഉത്രട്ടാതി: ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.ഏര്പ്പെടുന്ന കാര്യ ങ്ങളില് ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.
💥രേവതി: ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും. പൂർവ്വിക സ്വത്തു ലഭിക്കുൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.