Kerala
കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയായി ജേക്കബ് മാമൻ വട്ടശ്ശേരിലിനെ പാർട്ടി ചെയർമാൻ ജോസ് കെ മാണി നോമിനേറ്റ് ചെയ്തു
പത്തനംതിട്ട : കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയായി ജേക്കബ് മാമൻ വട്ടശ്ശേരിലിനെ പാർട്ടി ചെയർമാൻ ജോസ് കെ മാണി നോമിനേറ്റ് ചെയ്തു.
കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും, കേരള യൂത്ത് ഫ്രണ്ട് (എം) മുൻ ജില്ലാ പ്രസിഡണ്ടും, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ആയിരുന്നു.
ഐസിഐസിഐ ബാങ്ക് പ്രൊഡൻഷ്യൽ വൈസ് പ്രസിഡൻറ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി, ഫ്രണ്ട്സ് ഓഫ് ചെങ്ങരൂർ രക്ഷാധികാരി, വട്ടശ്ശേരിൽ കുടുംബയോഗം വൈസ് പ്രസിഡൻറ്, വട്ടശ്ശേരിൽ യൂത്ത് ഫോറം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.