ചങ്ങനാശേരി :അജൈവ മാലിന്യ ശേഖരണത്തിന് ചങ്ങനാശ്ശേരി നഗരസഭ സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിനിൽ ശേഖരിച്ചത് 30 ടണ്ണിലേറെ മാലിന്യം.വെള്ളി ശനി ദിവസങ്ങളിലായി നഗരപരിധിയിലെ 37 വാർഡുകളിലായി സജ്ജീകരിച്ച 76 കേന്ദ്രങ്ങളിലാണ് മാലിന്യ ശേഖരണം നടത്തിയത്. പഴയ ചെരിപ്പുകൾ,ബാഗ്, റെക്‌സിൻ, തുകൽ ഉൽപ്പന്നങ്ങൾ, ചില്ല് മാലിന്യങ്ങൾ എന്നിവയാണ് ശേഖരിച്ചത്. ശേഖരിച്ച പാഴ് വസ്‌തുക്കളിൽ നിന്ന് പുന:ചംക്രമണ സാധ്യതയുള്ളവ വേർതിരിച്ച ശേഷം മറ്റുള്ളവ സിമൻ്റ് ഫാക്‌ടറികളിൽ ഉപയോഗിക്കുന്ന റെഫ്യൂസ് ഡിറൈവ്‌ഡ് ഫ്യുവൽ (RDF)ആയി പരിവർത്തനപ്പെടുത്തും. മറ്റ് എല്ലാ പാഴ് വസ്‌തുക്കളും തുടർന്നുള്ള മാസങ്ങളിൽ ഷെഡ്യൂൾ പ്രകാരം ശേഖരിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ആക്‌ടിംഗ് മാത്യൂസ്ജോർജ് നിർവഹിച്ചു. ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ രാജേഷ് കൗൺസിലർമാരായ ബീന ജോബി,ബാബു തോമസ് ക്ലീൻ സിറ്റി മാനേജർ എൻ എസ് ഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി സുനിൽ, കെ സ്‌മിരീഷ് ലാൽ, ടി കെ, സജിത എ ജി ജബിത എച്ച്, പി എ ബിജേഷ് ഇമ്മാനുവൽ, ജെറാൾഡ് മൈക്കിൾ, ആശാ മേരി, ടി കെ സുധാകമൽ, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ സന്ദേശ് കുമാർ എന്നിവർ പ്രസംഗിച്ചു.