Kerala

പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണലു കൾക്കായിട്ടുള്ള രണ്ടു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

 

പാല ഗവ: പോളിടെക്നിക്കിൽ AICTE അംഗീകാരത്തോടെ 2024-25 അക്കാദമിക് വർഷത്തിലെ വർക്കിംഗ് പ്രഫഷണൽസിനായുള്ള ഡിപ്ലോമ പ്രോഗ്രാം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രയിനിംഗ് ആൻഡ് റിസർച്ച് (SITTTR), കളമശ്ശേരി ജോയിൻ്റ് ഡയറക്ടർ ശ്രീമതി. അനി എബ്രാഹം 4/9/2024 ന് ഉദ്ഘാടനം ചെയ്തു.പാല ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണലുകൾക്കായുള്ള ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ് എന്നീ കോഴ്സുകൾക്കാണ് നിലവിൽ AICTE അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഡിപ്ലോമ പ്രോഗ്രാം ഫോർ വർക്കിംഗ് പ്രൊഫഷണൽ എന്നത് ഡിപ്ലോമ പ്രോഗ്രാമിന്റെ മൂന്നാമത്തെ സെമസ്റ്റർ ലേക്കുള്ള ലാറ്ററൽ എൻട്രി ആണ്. വൈകുന്നേരങ്ങളിലോ/വ്യവസായ ഇതര സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി പൊരുത്തപ്പെടും വിധം മറ്റു നേരങ്ങളിലോ ക്ലാസുകൾ നടത്തുന്നതാണ്. ഇത് റെഗുലർ പ്രോഗ്രാമായിട്ടായിരിക്കും പരിഗണിക്കപ്പെടുക.

മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ ഐച്ഛിക വിഷയങ്ങളായി പ്ലസ്ടു / വിഎച്ച്എസ്ഇ / പ്രീഡിഗ്രി / തത്തുല്യ യോഗ്യയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടുവർഷ ഐടിഐ ട്രേഡ് (NCVT / SCVT ) അല്ലെങ്കിൽ KGCE സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അക്കാദമിക യോഗ്യത നേടിയതിനു ശേഷം ഒരു വർഷത്തെ എങ്കിലും ഫുൾ ടൈം / റെഗുലർ പ്രവർത്തി പരിചയവും വേണം.

സർക്കാർ വകുപ്പ്, രജിസ്ട്രേഡ് വ്യവസായശാല കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ, MSME, സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ സേവനം പ്രവൃത്തിപരിചയം ആയി പരിഗണിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം സ്വയം സംരംഭകർക്കും അപേക്ഷിക്കാം.

പ്രവർത്തന സ്ഥലമോ വാസസ്ഥലമോ ഗവൺമെൻറ് പോളിടെക്നിക് കോളേജ്, പാലാ യിൽ നിന്നും 75 കിലോമീറ്ററിന് ഉള്ളിലായിരിക്കണം.നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 10/9/2024 ന് സ്ഥാപനത്തിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തപ്പെടുന്നതാണ്. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. ഇതുവരെയും അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ എടുക്കുവാനുള്ള അവസരവും ഉണ്ടാകും. അഡ്മിഷൻ എടുക്കുവാൻ താല്പര്യപ്പെടുന്നവർ 10/9/2024ന് രാവിലെ 9 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ പറയുന്ന ഫീസു മായി ഗവൺമെൻറ് പോളിടെക്നിക് കോളേജ് പാലാ യിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്കായി www.polyadmission.org/wp എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top