Kerala
ഹരിയാനയിൽ എ എ പി യെ ഒതുക്കാൻ കോൺഗ്രസ് ;എങ്കിൽ 50 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എ എ പി
ഹരിയാനയിൽ സീറ്റ് വിഭജനത്തെ ചൊല്ലി ആം ആദ്മി – കോൺഗ്രസ് സഖ്യ നീക്കം പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. എഎപിക്ക് കൂടുതൽ സീറ്റുകൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും എഎപി വൻ തോതിൽ സീറ്റുകൾ ജയിച്ചാൽ അത് തിരിച്ചടിയാകുമെന്നും കോൺഗ്രസ് നേതാക്കൾ ഭയക്കുന്നു.
നിലവിലെ സീറ്റ് വിഭജന ഫോർമുലയിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയാണെങ്കിൽ ഒക്ടോബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാകില്ലെന്നാണ് എഎപി നേതാക്കൾ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാൽ എഎപി സംസ്ഥാനത്ത് 50 സീറ്റുകളിൽ മത്സരിക്കുമെന്നാണ് വിവരം. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളായ എഎപിയും കോൺഗ്രസും സംസ്ഥാനത്ത് ബിജെപി സർക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.
ലോക്സഭയിൽ ഇരു പാർട്ടികളും ഒന്നിച്ച് മത്സരിച്ചതിനെ തുടർന്ന് ഇന്ത്യ മുന്നണിക്ക് വലിയ നേട്ടമുണ്ടാക്കാനായിരുന്നു. സംസ്ഥാനത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന എഎപി നേതൃത്വം കോൺഗ്രസിലെയും ബിജെപിയിലെയും അതൃപ്തരെ പുറത്തെത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കത്തിലുമാണ്.