Kerala

കുട്ടികൾക്ക് അക്ഷര വെളിച്ചം പകരുന്ന രാജേഷ്‌ലാൽ സാർ ;അന്ധകാരം നൽകിയ വിധിയെ ചെറുത്ത് തോൽപ്പിച്ച അഭിമന്യൂ

Posted on

ജീവിതം ഇരുട്ടിലായിട്ടും തളർന്നില്ല… കുട്ടികൾക്ക് വിദ്യാദീപമായി രാജേഷ് ലാൽ പാലാ:- അദ്ധ്യാ പക ദിനത്തിൽ പാലായിൽ വിത്യസ്ഥനായ ഒരു അദ്ധ്യാപകനെയാണ് പാലാ മഹാത്മഗാന്ന്ധി ഹയർ സെക്കൻററി സ്കൂളിൽ ആദരിച്ചത്. ചടങ്ങ് പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു.റീനമോൾ എബ്രഹാം സ്വാഗതം പറഞ്ഞു അനിൽകുമാർ പിബി,വിദ്യാ പി നായർ;ശ്രീകല കെ ,
ലിറ്റി ജോസഫ്. രാജേഷ് സാറിനെ ഷാളണിയിച്ചും. ബെക്കെ നൽകിയും ബൈജു കൊല്ലംപറമ്പിലും, റീനാ മോൾ എബ്രാഹവും ആദരിച്ചു.

അക്ഷരവഴികളിൽ വിദ്യാർത്ഥികൾക്ക് വെളിച്ചമാണ് രാജേഷ് സാർ; ജീവിതവഴികളിൽ ഈ അധ്യാപകനെ കൈപിടിച്ച് നടത്തുന്നതാകട്ടെ പ്രിയ ശിഷ്യരും! കുടുംബവും ,പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനായ രാജേഷ് ലാൽ പൂർണ്ണമായും അന്ധനാണ്.

അന്ധത മാത്രമല്ല രാജേഷിൻ്റെ ജീവിതത്തിൽ ഇരുൾ വീഴ്ത്തിയത്. പതിനേഴ് വർഷം മുമ്പ് മാരകമായ കിഡ്‌നി രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ രാജേഷിന് പിന്നീട് അമ്മ വത്സലയുടെ കിഡ്‌നിയാണ് തിരികെ ജീവിതത്തിലേക്ക് നടത്തിയത്. വേദനകൾ ഒരുപാട് സഹിച്ചെങ്കിലും പ്രസന്നവദനനായ ഈ 44-കാരന്റെ വാക്കുകളിൽ ഇതൊന്നും ഒരു പ്രശ്നമേ ആയിക്കാണുന്നില്ല. കൂടാതെ കവിതാ രചനയും രാജേഷ് സാറിനുണ്ട് ‘ഇദ്ദേഹത്തിൻ്റെ പാട്ടുകൾ വിധു പ്രതാപ് ,വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ആലപിച്ചിട്ടുണ്ട്.

രാജേഷ് ലാലിന് ആറാം ക്ലാസിൽ പഠിക്കുംവരെ കാഴ്‌ചയുണ്ടായിരുന്നു. കണ്ണുകളിലേക്കുള്ള ഞരമ്പിന്റെ രോഗാവസ്ഥ മൂലം പിന്നീട് കാഴ്‌ച നഷ്‌ടപ്പെടുകയായിരുന്നു. പ്രീഡിഗ്രി ഫസ്റ്റ് ക്ലാസിൽ പാസായ ശേഷം പാലാ സെന്റ്റ് തോമസ് കോളേജിൽ നിന്ന് പൊളിറ്റിക്‌സിൽ ബി.എ.യും എം.എ.യും റാങ്കോടുകൂടിയാണ് വിജയിച്ചത്.

തുടർന്ന് ബി.എഡും എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫില്ലും ഉന്നത നിലയിൽ പാസായി.2013 ൽ നിലമ്പൂർ മാനവേദ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ പൊളിറ്റിക്സ് അധ്യാപകനായി സർവ്വീസിൽ കയറിയ രാജേഷ് ലാൽ പിന്നീട് കോട്ടയം മോഡൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആറുവർഷം സേവനം ചെയ്തു‌തു. കഴിഞ്ഞ രണ്ടുവർഷമായി പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കണ്ടറി സ്കൂ‌ളിലെ അധ്യാപകനാണ്.ജീവിതപ്രതിസന്ധികളിൽ സഹപാഠികൾ താങ്ങായിരോഗവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം തളർന്ന ജീവിതത്തിൽ പഠിച്ചപ്പോഴുണ്ടായിരുന്ന സഹപാഠികളുടെ തുണയായി തൃശ്ശൂർ സ്വദേശിനിയായ രേഷ്‌മയാണ് ഭാര്യ രണ്ട് കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version