Kerala

കാഞ്ഞിരപ്പള്ളിയിൽ ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത ശേഷം ഷൂസുകൾ മോഷ്ടിച്ചു;നാൽവർ സംഘത്തിൽ കുട്ടികള്ളന്മാരും

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പ്രവര്‍ത്തിച്ചിരുന്ന ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത ശേഷം ഷൂസുകൾ മോഷ്ടിച്ചു. കുട്ടികൾ ഉൾപ്പെടുന്ന 4 അംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. ഇവരിൽ പ്രായപൂര്‍ത്തിയായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കോവിൽകടവിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ഷൂ മാര്‍ട്ടിന്‍റെ മുൻപിലൂടെ നടന്ന് പോവുകയായിരുന്ന സംഘത്തിൽ തുവാല കൊണ്ട് മുഖം മറച്ചിരുന്ന ഒരാൾ കൈയിൽ ഉണ്ടായിരുന്ന കല്ലു കൊണ്ട് കടയിലെ ഗ്ലാസിന്റെ ചില്ലുകൾ തകര്‍ത്ത് കടക്ക് അകത്തേക്ക് കയറിയാണ് മോഷണം നടത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ സംഭവം നടക്കുമ്പോൾ ഓടി മറഞ്ഞിരുന്നെങ്കിലും മോഷണം നടന്ന ശേഷം ഇവര്‍ ഒന്നിച്ചാണ് തിരിച്ചു പോയത്. കടയുടെ ഷട്ടറിന് മുൻവശമുള്ള ഗ്ലാസിനുള്ളിൽ വെച്ചിരുന്ന ഒൻപത് ഷൂസാണ് ഇവര്‍ മോഷ്ടിച്ചത്.

തകര്‍ന്ന ഗ്ലാസും മോഷണം പോയ ഷൂസും അടക്കം 50000 രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കട ഉടമ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നാല് പേര്‍ ഉൾപ്പെട്ടിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട്. ഇവര്‍ ജുവൈനൽ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലുമാണുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top