Kottayam

ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി:ആരോഗ്യ പ്രവർത്തകർ എപ്പോഴെങ്കിലും വന്നാൽ പോരാ:ജനറൽ ആശുപത്രിയിൽ ബയോമെട്രിക് പഞ്ചിംഗ് ഹാജർ നടപ്പാക്കുന്നു.നേത്രശാസ്ത്രക്രിയ പുനരാരംഭിക്കുന്നു.ന്യൂറോളജി ഒ.പി ആരംഭിച്ചു

പാലാ: നാനൂറിൽ പരം ജീവനക്കാർ സേവനം ചെയ്യുന്ന കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ, നഴ്സുമാർ ,പാരാമെഡിക്കൽ ജീവനക്കാർ, മറ്റു വിഭാഗം ജീവനകാരുടേയും ഹാജർ ഇനി ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് വഴിയാക്കുന്നു.
ജീവനക്കാർ സമയ ക്ലിപ്തതയില്ലാതെഎപ്പോഴെങ്കിലും വരുകയും പോവുകയും ചെയ്യുവാൻ ഇനി കഴിയില്ല. ഹാജരി ലും ജോലി സമയത്തിലും ഇനി തർക്കത്തിൻ്റെ കാര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം.


ഇതോടൊപ്പം ആശുപത്രി ഫയലുകൾ കടലാസ് രഹിതമാക്കുവാനും മാനേജിംഗ്‌ കമ്മിറ്റി ശുപാർശ പ്രകാരം നടപടി ഉണ്ടാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് വികസന സമിതി യോഗത്തിൽ അറിയിച്ചു.
ഇ-ഹെൽത്ത് പദ്ധതി പ്രയോജനം എല്ലാവരിലേക്കും എത്തിക്കുന്നതിൻ്റെ ഭാഗമായി നഗരസഭാ പ്രദേശത്തെ എല്ലാ വാർഡുകളിലും ക്യാമ്പുകൾ നടത്തി എല്ലാവർക്കും യു.എച്ച്.ഐ.ഡി കാർഡും രജിസ്ട്രേഷനും ലഭ്യമാക്കും’.ഡോക്ടറെ കാണുന്നതിനായുള്ള സമയം മുൻകൂർ നിശ്ചയിച്ച് ഒ.പി.വിഭാഗത്തിലെ തിരക്കും കാത്തിരിപ്പും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് സുപ്രണ്ട് അറിയിച്ചു.

നേത്രശാസ്ത്രക്രിയ പുനരാരംഭിക്കുവാൻ നടപടിയായി.

അടുത്ത ബുധനാഴ്ച മുതൽ നേത്രശാസ്ത്രക്രിയ തുടങ്ങുo ഇതിന് മുന്നോടിയായി തീയേറ്റർ നവീകരിക്കുകയും പുതിയ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തു.

ന്യൂറോളജി വിഭാഗത്തിൽ പുതിയ ഒ.പി ആരംഭിക്കും.വ്യാഴാഴ്ച്ച ദിവസമായിരിക്കും ന്യൂറോളജി ഒ.പി. ക്രമീകരിക്കുക.

മീനച്ചിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള വൃക്കരോഗികൾക്കു കൂടി കുറഞ്ഞ നിരക്കിലുള്ള ഡയാലിസിസിന് സൗകര്യം ലഭ്യമാക്കും. അതാതു പഞ്ചായത്ത് പ്രസിഡണ്ടുമാർ ശുപാർശ ചെയ്യുന്നവരെയാകും ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുക.
സർക്കാർ പുതിയതായി അഞ്ച് ഡയാലിസിസ് മെഷീനുകൾ കൂടി ആശുപത്രിയിലേക്ക് ലഭ്യമാക്കും.

ആശുപത്രി സേവനങ്ങൾക്കായി ഫീസുകൾ ഓൺ ലൈൻ ആയി സ്വീകരിക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയതായി അറിയിച്ചു.
ആശുപത്രി ലാബിൻ്റെ പ്രവർത്തനം 12 മണിക്കൂറാക്കുമെന്ന് സുപ്രണ്ട് അറിയിച്ചു.
ആരോഗ്യ വകുപ്പിൻ്റ കായ്കല്പ അവാർഡ് ആശുപത്രിക്ക് ലഭിച്ച വിവരം യോഗത്തിൽ അറിയിച്ചു.ഇതിനായി പരിശ്രമിച്ച ജീവനക്കാരെ മാനേജിംഗ് കമ്മിറ്റി അഭിനന്ദിച്ചു.

മനോരോഗികളെ കിടത്തി ചികിത്സിക്കുന്നതിനായുള്ള സംസ്ഥാന മെൻ്റൽ ഹെൽത്ത് എസ്റ്റാബ്ലീഷ്മെൻ്റ് രജിസ്ട്രേഷനും അശുപത്രിക്ക് ലഭിച്ചു.

സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി കൂടുതൽ ക്യാമറകളും ഉച്ചഭാഷണി സൗകര്യവും ഏർപ്പെടുത്തി.

ആശുപത്രി മന്ദിരത്തിൽ അനധികൃതമായി കറങ്ങി നടക്കുന്നവരും മാലിന്യം വലിച്ചെറിയുന്നവരും സാമൂഹിക വിരുദ്ധരും ജാഗ്രത:
വിശാലമായ ആശുപത്രി കോംപൗണ്ടിലും ബഹുനില മന്ദിരങ്ങളിലും അനധികൃതമായി പ്രവേശിച്ച് ചികിത്സക്ക് എന്ന പേരിൽ കറങ്ങി തിരിയുന്നവരെ നിരീക്ഷിക്കുവാനും കണ്ടെത്തുവാനും വേണ്ടി ആശുപത്രി മന്ദിരങ്ങളും ചികിത്സാ വിഭാഗങ്ങളും പൂർണ്ണമായും ക്യാമറ നിരീക്ഷണത്തിലാക്കി.


ആശുപത്രി അറിയിപ്പുകളും രോഗികൾക്കും സന്ദർശകർക്കും വാഹന ഉടമകൾക്കും ഉള്ള നിർദ്ദേശങ്ങൾക്കുമായി പബ്ളിക് അഡ്രസിംഗ് സിസ്റ്റവും സ്ഥാപിച്ചു.ആരോഗ്യ പ്രവർത്തകരുടേയും ചികിത്സ തേടുന്നവരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടപടി സ്വീകരിക്കുവാൻ പോലീസ് അധികൃതരോട് മാനേജിംഗ് കമ്മിറ്റി അഭ്യർത്ഥിച്ചു.
നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നടപ്പാക്കുമെന്ന് നഗരസഭാ എൻജിനീയറിംഗ് വിഭാഗവും അറിയിച്ചു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകി.മാണി.സി.കാപ്പൻ എം.എൽ.എ കാർഡുകൾ വിതരണം ചെയ്തു.

യോഗത്തിൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ ഷാജു . വി.തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു.


മാണി.സി.കാപ്പൻ എം.എൽ.എ,സുപ്രണ്ട് ഡോ. ടി.പി.അഭിലാഷ്, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ ലീന സണ്ണി, പി.എ.ലിസികുട്ടി, ബിജു പാലൂപടവൻ, ജയ്സൺമാന്തോട്ടം, പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് കുറ്റിയാനിമറ്റം, കെ.എസ്.രമേശ് ബാബു, ബിനീഷ് ചൂണ്ടച്ചേരി, പീറ്റർ പന്തലാനി, ബിബിൻ പള്ളിക്കുന്നേൽ, വി.ആർ.വേണു, ടി.കെ.വിനോദ് ,ആർ.എം.ഒ.ഡോ. എം.രേഷ്മ എന്നിവരും പൊതുമരാമത്ത് ,നഗരസഭാ എൻജിനീയറിംഗ് വിഭാഗം, ആരോഗ്യ വകുപ്പ് അധികൃതരും യോഗത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top