Kerala

മണർകാട് പള്ളിയിലെ റാസയോടനുബന്ധിച്ച് 06.09.2024 രാവിലെ 10:30 മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗതനിയന്ത്രണം

Posted on

 

എൻഎച്ച് 183 റോഡിൽ പാമ്പാടി ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എരുമപ്പെട്ടി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാട്ടിൽപടി കാഞ്ഞിരത്ത്മൂട് പൂമറ്റം വഴി മന്ദിരം ഭാഗത്തെത്തിയശേഷം കഞ്ഞിക്കുഴി വഴി കോട്ടയത്തേക്ക് പോകാവുന്നതാണ്.
 കോട്ടയം ഭാഗത്തുനിന്നും പാമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ NH183 റോഡിലൂടെ തന്നെ പോകാവുന്നതാണ്

അയർക്കുന്നം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാലം പാലം ഭാഗത്ത് നിന്നും തിരിഞ്ഞ് Tower ജംഗ്ഷൻ വഴി അങ്ങാടി വയലിൽ എത്തിയശേഷം വലത്തേക്ക് തിരിഞ്ഞ് എരുമപ്പെട്ടി വഴി കോട്ടയത്തിന് പോകാവുന്നതാണ്

അയർക്കുന്നം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ മാലം പാലം ജംഗ്ഷനിൽ നിന്നും നേരെ കാവുംപടി വഴി മണർകാട് പള്ളിക്ക് സമീപത്തുള്ള ബസ്റ്റാൻഡിൽ വന്ന് ആളെ ഇറക്കിയശേഷം വീണ്ടും മാലം പാലം ഭാഗത്ത് എത്തി വലത്തേക്ക് തിരിഞ്ഞ് ടവർ ജംഗ്ഷൻ വഴി അങ്ങാടി വയൽ ജംഗ്ഷനിൽ എത്തി എരുമപ്പെട്ടി വഴി കോട്ടയത്തിന് പോകാവുന്നതാണ്.

പുതുപ്പള്ളി റോഡ് ജംഗ്ഷനിൽ തിരക്ക് കുറവാകുന്ന മുറയ്ക്ക് പുതുപ്പള്ളി റോഡ് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് തലപ്പാടി വഴി മാധവന്‍പടി എത്തി കോട്ടയത്തേക്ക് ബസുകൾ പോകാവുന്നതാണ്.

തിരുവഞ്ചൂർ ഭാഗത്തുനിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ കുരിശുംപള്ളി ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് മോസ്കോ ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് മിൽമ വടവാതൂർ, കളത്തിപ്പടി വഴി പുതുപ്പള്ളിക്ക് പോകാവുന്നതാണ്.
 പുതുപ്പള്ളി ഭാഗത്ത് നിന്നും തിരുവഞ്ചൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തലപ്പാടി ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് മാധവൻ പടിയിലെത്തി വടവാതൂർ മിൽമ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് മോസ്കോ ജംഗ്ഷൻ വഴി തിരുവഞ്ചൂർ കുരിശുപള്ളി ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകാവുന്നതാണ്.

പുതുപ്പള്ളി ഭാഗത്ത് നിന്നും മണർകാട് പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ തലപ്പാടി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മാധവൻ പടിയിൽ എത്തിയശേഷം എൻഎച്ച് 183 വഴി പഴയ KK റോഡ് എത്തി കിഴക്കേടത്ത് പടി കാവുംപടി വഴി പള്ളിയിലേക്ക് പോകാവുന്നതാണ്.

 പാമ്പാടി ഭാഗത്ത് നിന്നും മണർകാട് പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുറ്റിയെക്കുന്നിലെത്തി കിഴക്കേടത്ത് പടി കാവുംപടി വഴി പള്ളിയിലേക്ക് പോകാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version