കോട്ടയം :കറുകച്ചാൽ :ഗവ: ചീഫ് വിപ്പും അദ്ധ്യാപകനുമായ ഡോ.എൻ.ജയരാജിന് അദ്ധ്യാപക ദിനത്തിൽ കറുകച്ചാൽ എൻ.എസ്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആദരം;ദീർഘകാലം കോളേജ് അദ്ധ്യാപകനായിരുന്ന ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജിനെ കറുകച്ചാൽ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയർമാരും അദ്ധ്യാപകരും ചേർന്ന് അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് അദ്ധ്യാപക ദിനത്തിൻ്റെ പ്രാധാന്യം എന്തെന്ന് അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മനു.പി.നായർ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ പ്രഭാത്.ശ്രീധർ, അദ്ധ്യാപകരായ മീര.എം, ഡോ.പി.എൻ. രാജേഷ് കുമാർ, വോളണ്ടിയർ ലീഡർമാരായ മാസ്റ്റർ ശ്രീദത്ത്.എസ്.ശർമ്മ, കുമാരി മീനാക്ഷി മനോജ്, കുമാരി സുവർണ്ണ സുരേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.