Kerala

മധുരിക്കും വാക്കുകളുമായി മാണി സി കാപ്പൻ പായസമേളയിൽ;മധുരം നുണഞ്ഞപ്പോൾ എല്ലാവരും കുട്ടിക്കാലത്തെ ഗൃഹാതുര ഓർമ്മകളിലേക്ക് ഊളിയിട്ടു 

പാലാ :മധുരം ഉള്ളിൽ ചെന്നപ്പോൾ പാലായുടെ പൊതുപ്രവർത്തകരാകെ ഗൃഹാതുര ഓർമ്മകളിലേക്ക് ഊളിയിട്ടു.മധുരം അകത്തേക്ക് ചെന്നപ്പോൾ എം എൽ എ മാണി സി കാപ്പൻ കൂടുതൽ ഉന്മേഷവാനായി.മധുരിക്കുന്ന വാക്കുകളാണ് പിന്നീട് വന്നത്.എല്ലാവരോടും മധുരം കിനിയുന്ന വാക്കുകളിൽ കുശലാന്വേഷണം നടത്തിയിട്ടാണ് മാണി സി കാപ്പൻ പിരിഞ്ഞത് .

സന്തോഷ് മണർകാടിന്റെ നേതൃത്വത്തിലുള്ള മീനച്ചിൽ ഹെറിറ്റേജ് സൊസൈറ്റിയുടെ  പാലായിലെ പായസമേള  ഉദ്‌ഘാടന ചടങ്ങിന് വന്നവരൊക്കെ സംഘാടകരെ അഭിനന്ദിച്ചു .ഇത്തവണ ലാഭ വിഹിതം വയനാട്ടിലെ ദുരന്തത്തിനിടയായവർക്കാണ് നൽകുന്നതെന്ന തിരിച്ചറിവിൽ നിന്നും വന്നവരെല്ലാം സംഘാടകരെ അഭിനന്ദിച്ചു .സന്തോഷ് മണർ കാട്  സ്വാഗതം ആശംസിച്ചു.മാണി സി കാപ്പൻ എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു.പാലായിൽ നിന്നുമുള്ള ഈ സത് ഉദ്യമത്തെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു .

തുടർന്ന് സംസാരിച്ച സിപിഐ(എം )ഏരിയ സെക്രട്ടറിയേറ്റ് അംഗം  ഷാർലി മാത്യുവും സംഘാടകരുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു .ചെയർമാൻ ഷാജു തുരുത്തൻ ആദ്യ വിൽപ്പന മൈക്കിൾ കാവുകാട്ടിനു നൽകി ഉദ്‌ഘാടനം നിർവഹിച്ചു .ഉപ്പേരി ;വരട്ടിയത് തുടങ്ങിയ ഓണ പലഹാരങ്ങളും വിൽപ്പനക്കെത്തിച്ചിട്ടുണ്ട് സംഘാടകർ.

സന്തോഷ് മണർകാട് ; ജോസുകുട്ടി പൂവേലിൽ ;ജോഷി വട്ടക്കുന്നേൽ ;ഷാജി പന്തപ്ലാക്കൽ ; ബെന്നി മൈലാടൂർ ;മൈക്കിൾ കാവുകാട്ട്;ഐജു മേച്ചിറാത്ത്;സതീഷ് മണർകാട് ;കിരൺ അരീക്കൽ  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top