Politics

സ്വർണ്ണ കടത്ത് മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാനുള്ള ശ്രമം: സജി മഞ്ഞക്കടമ്പിൽ

Posted on

 

കോട്ടയം: ഇടതു സർക്കാരിന്റെ കീഴിൽ;ഖുറാന്റെയും, ഇന്തപ്പഴത്തിന്റെയും മറവിൽസ്വർണ്ണ കടത്ത് നടന്നിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കടത്തുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നതാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

കടത്തിയ സ്വർണ്ണത്തിന്റെ പകുതി എഡിജിപി അടിച്ചു മാറ്റി എന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് അതിൽ പങ്കുണ്ടെന്നും അസന്നിക്തമായി അൻവർ പറയുന്നതിലൂടെ സ്വർണ്ണം കടത്തിയത് അൻവറും, ജലീലും ആണെന്ന് തെളിഞ്ഞിരിക്കുക ആണെന്നും സജി ആരോപിച്ചു.

കടത്തിയതിൽ എത്ര കിലോ സ്വർണ്ണം നഷ്ടപെട്ടു എന്ന് കൃത്ത്യമായി അറിയാവുന്ന അൻവറും, ജലീലും സ്വർണ്ണ കടത്ത് മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവച്ച് രക്ഷപെടൻ ശ്രമിക്കുകയാണെന്നും സജി പറഞ്ഞു.കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

യഥാർത്ഥ സത്യം പുറത്ത് വരാൻ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും സജി ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രഫ.ബാലു ജി. വെള്ളിക്കര, റോയി ജോസ്, അഡ്വ.വി.എസ്. സെബാസ്റ്റ്യൻ, മോഹൻദാസ് ആബ ലാറ്റിൽ, ലൗജിൻ മാളികക്കൽ, സുമേഷ് കെ.കെ, രാജേഷ് ഉമ്മൻ കോശി, ബിനു ആയിരമല, ജയിസൺ മാത്യു ജോസ്, ജി.ജഗദീഷ്, സന്തോഷ് മൂക്കിലിക്കാട്ട്, ബാബു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version