Kerala

നക്ഷത്രഫലം 2024 സെപ്തംബർ 01 മുതൽ 07 വരെ

നക്ഷത്രഫലം 2024 സെപ്തംബർ 01 മുതൽ 07 വരെ

🙏🙏🙏🙏🙏സജീവ് ശാസ്‌താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്

ഫോൺ 96563 77700

🔮അശ്വതി : ഗൃഹനിർമ്മാണ പ്രവര്ത്തനങ്ങൾ പൂർത്തീകരിക്കും ,കുടുംബജീവിത സൗഖ്യം വര്ധിക്കും. അനാവശ്യ വിവാദങ്ങളില് നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക . പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും, വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ തീരുമാനമുണ്ടാകും.

🔮ഭരണി : കാലാവസ്ഥാജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്നു നേട്ടം . കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും.

🔮കാർത്തിക : ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. പണമിടപാടുകളിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

🔮രോഹിണി: വിദേശത്തുനിന്നു നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

🔮മകയിരം: പ്രശ്നപരിഹാരത്തിനായി സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. പൊതു പരിപാടികളിൽ സംബന്ധിക്കും. സ്നേഹിക്കുന്നവരില് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

🔮തിരുവാതിര: ദീര്ഘദൂര യാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്ക്ക് തൊഴില്പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനം നടത്തും.

🔮പുണർതം: രോഗദുരിത ശമനം. ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. കോപം ശീലം നിയന്ത്രിച്ചു നിർത്തണം , അമിത ആത്മവിശ്വാസം പലപ്പോഴും ആപത്തായിത്തീരും, ബാങ്കുകളില് നിന്ന് ലോണ് പാസായിക്കിട്ടും.

🔮പൂയം:കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം , ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങൾക്ക് ഉന്നത സ്ഥാനലബ്ധി.

🔮ആയില്യം: സഹോദരങ്ങൾക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാര വിജയം നേടും.മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർ അധിക ശ്രദ്ധ പുലർത്തുക . ചെറിയ പരിക്ക് , വാഹനത്തിന് അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് സാദ്ധ്യത.

🔮മകം : സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങൾ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സ ങ്ങളും തരണം ചെയ്യുവാൻ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും.

🔮പൂരം: കാര്യ പ്രതിബന്ധം , . അനാരോഗ്യം. വിദേശസഞ്ചാര കാര്യത്തിൽ വിഘ്നം . തൊഴിൽരംഗത്ത് അരിഷ്ടതകൾ . ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.അപ്രതീക്ഷിത ധനനഷ്ടം നേരിടും.

 

🔮ഉത്രം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ താല്പര്യം വർദ്ധിക്കും . വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്.ദീര്ഘയാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക,ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയില്ല.

🔮അത്തം: പ്രവർത്തന മേഖലയിൽ അവിചാരിത നഷ്ടം. ബന്ധുജന സഹായം ലഭിക്കും. എങ്കിലും അനുകൂലമായി നിലനിന്നിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും . സർക്കാർ ജീവനക്കാര്ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും, വിവാഹ ആലോചനകളിൽ തീരുമാനം.

🔮ചിത്തിര: മത്സാപ്പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം, തൊഴിൽപരമായനേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളിൽ ഏര്പ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

🔮ചോതി: നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും . പൊതുപ്രവര്ത്തന രംഗത്തുള്ളവർക്ക് ജനസമ്മിതി.

🔮വിശാഖം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർദ്ധിക്കും . സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയില് നിന്നു ധനലാഭത്തിനു സാധ്യത.

🔮അനിഴം: മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയില് മികച്ച പ്രകടനം, തൊഴിൽ ലാഭം എന്നിവയുണ്ടാകും , സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി പണം മുടക്കും. മനസ്സ് അലഞ്ഞുതിരിയുന്ന അനുഭവമായുണ്ടാകും . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകള് നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും.

🔮തൃക്കേട്ട: മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം. കുടുംബസമേതം യാത്രകള് നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും , സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം.

🔮മൂലം: ദാമ്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. ബന്ധുക്കൾ വഴി കാര്യപ്രാപ്തി ,
മറ്റുള്ളവരുമായി കലഹങ്ങള്ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാന് സാധ്യതയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക.

🔮പൂരാടം: തടസ്സങ്ങൾ മാറി അനുകൂല ഫലങ്ങള് ലഭിക്കുവാന് സാദ്ധ്യതയുള്ള വാരമാണ് . ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക . യാത്രകൾ കൂടുതലായി വേണ്ടിവരും.

🔮ഉത്രാടം : വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യര് ഇടപെടുന്നതു മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ .

🔮തിരുവോണം: തൊഴിലന്വേഷകര്ക്ക് അനുകൂല ഫലം, മറ്റുള്ളവർ സഹായിക്കുക വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും.

🔮അവിട്ടം: കുടുംബത്തിലെ മുതിര്ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത .അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ധനകാര്യ സ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. യാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത . തൊഴിൽ പരമായും വരം നന്നല്ല.

🔮ചതയം: ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും . അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും . ബന്ധുക്കള് മുഖേനയും നേട്ടങ്ങൾക്കു സാദ്ധ്യത.

🔮പൂരുരുട്ടാതി : യാത്രകള് കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്ക്ക് ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും, ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും . മുൻകാല നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം.

🔮ഉത്രട്ടാതി : മാനസിക നിരാശ മാറും, ധനപരമായ വിഷമതകൾ ശമിക്കും , സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിവാഹാലോചനകളില് തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാന് ഇടയുണ്ട്, ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം .

🔮രേവതി: സ്വഗൃഹം വെടിഞ്ഞു നിൽക്കുവാൻ സാധിക്കും , ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top