കോട്ടയം.അഞ്ച് മാസങ്ങളോളമായി 500 രൂപയ്ക്ക് താഴെയുള്ള മുദ്രപ്പത്രങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നില്ല. സ്കൂൾ സർട്ടിഫിക്കറ്റുകൾക്ക് 50 രൂപ പത്രം വേണം. കട. വീട് വാടക ചീട്ടിന് എഴുതാനും പുതുക്കാനും 200രൂപ പത്രം വേണം. പാവങ്ങളുടെ നിരവധി ആവശ്യങ്ങൾക്ക് 20.50 100. 200.രൂപ നിലയിലുള്ള മുദ്രപത്രങ്ങളാണ് വേണ്ടത് കോളനികളിലും പുറമ്പോക്കളിലും താമസിക്കുന്ന ജനങ്ങളടക്കം അമ്പതും നൂറും രൂപ പത്രങ്ങൾക്ക് അടക്കം 500 രൂപ പത്രം. വാങ്ങേണ്ട ശപിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
ജനങ്ങൾക്ക് നാട്ടിൽ പ്രിന്റ് ചെയ്യാൻ പറ്റില്ലല്ലോ.ബന്ധപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും സാമ്പത്തികമായി തകർന്നു നിൽക്കുന്ന പാവപ്പെട്ട ജനങ്ങളെകുരങ്ങ് കളിപ്പിക്കുകയാണോ.സർക്കാരിന് വരുമാനം ജനങ്ങളിലൂടെ ഉണ്ടാക്കുവാനാണ് ക്രൂരമായ ഈ വിനോദം തുടരുന്നത്.പാവപ്പെട്ട വിദ്യാർത്ഥികളും സ്ത്രീകളും വെണ്ടർ ഓഫീസിൽ വന്ന് കരഞ്ഞുകൊണ്ട് മടങ്ങി പോകുന്നതാണ് ഇന്ന് കാണുന്നത്.
ഈ ക്രൂരത അവസാനിപ്പിക്കണം ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കണം മുദ്രപത്രങ്ങൾ അടിയന്തരമായി വിതരണത്തിന് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ശക്തമായ ഭാഷയിൽ ആവശ്യപ്പെടുന്നു.
എംജി ശേഖരൻAITUC ചുമട്ടുതൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ല സെക്രട്ടറി