Kerala
എല്ലാ മെമ്പർമാരെയും കൂട്ടിയോജിപ്പിച്ച് ലൈഫ് ഭവന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടത്തി:കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി
പാലാ :ഇന്നലെ കടനാട് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ലൈഫ് ഭവന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് വൻ വിജയമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് 14 മെമ്പര്‍മാരിൽ 13 പേരും പങ്കെടുത്തതെന്ന് കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി അഭിപ്രായപ്പെട്ടു . .അവിടെ നടന്ന പരിപാടി നേരിട്ട് കണ്ട കോട്ടയം മീഡിയയ്ക്കു ഇക്കാര്യം കൂടി വാർത്തയിൽ ഉൾപ്പെടുത്താമായിരുന്നെന്നും ജിജി തമ്പി അറിയിച്ചു .
ജനങ്ങൾക്ക് ഗുണം കിട്ടുന്ന മാതൃക പരമായി നടക്കുന്ന ചടങ്ങിനെ ഇകഴ്ത്തി കാണിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും.എക്കാലവും താൻ പ്രസിഡന്റായിരിക്കുമെന്നു കരുതുന്നില്ലെന്നും ,താൻ എന്നെ ആളാക്കിയ പാർട്ടിക്ക് മീതെ ഒരു നടപടിയുംകൈക്കൊണ്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.ഹാസ്യം ചേർത്ത് പരിപാടിയുടെ ശോഭ കെടുത്തുന്നത് ആശാസ്യമല്ലെന്നും ജിജി തമ്പി പറഞ്ഞു .
കഴിഞ്ഞ കാലങ്ങളിലും കേരളാ കോൺഗ്രസും ഞാനും ഒക്കെ എല്ലാവരെയും കൂട്ടിച്ചേർത്തു മുന്നോട്ടു കൊണ്ട് പോകാനാണ് ശ്രമിച്ചിട്ടുള്ളത്.വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുത് എന്നുള്ള കേരളാ കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ താനും പാർട്ടിയും ഉറച്ചു നിൽക്കുന്നതായും ജിജി തമ്പി കോട്ടയം മീഡിയയോട് പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ