പാലാ: ളാലം പഴയ പള്ളിയുടെ ജാഗ്രതാ സമിതി സമൂഹത്തിന് വേണ്ടി നടത്തുന്ന സേവനങ്ങൾ മഹത്തരമെന്ന് പാലാ ഡി.വൈ.എസ്.പി ശ്രീ. കെ.സദൻ അഭിപ്രായപ്പെട്ടു. ജാഗ്രതാ സമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിലെ ആവശ്യമായ മുഴുവൻ കുട്ടികൾക്കും കൗൺസിലിംഗ് നടത്തുവാനും മുഴുവൻ കുട്ടികളുടെയും ഭവന സന്ദർശനം നടത്തുവാനും പദ്ധതിയിലുണ്ട്. വികാരി.റവ.ഫാ ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ട്രാഫിക്ക് എസ്.ഐ സുരേഷ് കുമാർ ബി.എന്നിവർ ക്ലാസുകൾ നയിച്ചു.
സമിതി പ്രസിഡൻ്റ് .രാജേഷ് പാറയിൽ, സൺഡേ സ്കൂൾ ഡയറക്ടർ ഫാ.ആൻറണി നങ്ങാപറമ്പിൽ, ഫാ.സ്കറിയാ മേനാം പറമ്പിൽ, ജാഗ്രതാ സമിതി പ്രസിഡൻ്റ് രാജേഷ് പാറയിൽ, ജാഗ്രതാ സമിതി സെക്രട്ടറി ലിജോ ആനിത്തോട്ടം, ഹെഡ്മാസ്റ്റർ റ്റോമി പിണക്കാട്ട്, സി. ഡോണാ എഫ്.സി.സി, റിച്ചു.എസ് കാപ്പൻ എന്നിവർ പ്രസംഗിച്ചു.