India

ബ്രിട്ടീഷ് പാർലമെന്റ് എം പി ജോസ് കെ മാണിയെ സന്ദർശിച്ചു:യു കെ യിൽ തദ്ദേശീയർ കലാപമഴിച്ച് വിടുന്നെന്നത് വ്യാജ വാർത്തയെന്ന് എംപി

പാലാ :ബ്രിട്ടനിൽ തദ്ദേശീയർ ഭാരതമടക്കമുള്ള വിദേശീയർക്കെതിരെ കലാപം അഴിച്ചു വിടുന്നെന്ന വാർത്തകൾ വെറും വ്യാജ വർത്തകളാണെന്നു ബ്രിട്ടീഷ് എം പി യും മലയാളിയുമായ സോജൻ ജോസഫ് ചാമക്കാല (ആഞ്ഞയിൽ)കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു.സഹവർത്തിത്വത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന ഒരു സമൂഹമാണവർ അവിടെ വംശീയതയുണ്ടെന്നു പ്രചരിപ്പിക്കുന്നത് സത്യമല്ല എന്ന് ബ്രിട്ടീഷ് എം ഓ സോജൻ ജോസഫ് പറഞ്ഞു . ജോസ് കെ മാണി എംപി യുടെ വസതിയിൽ സൗഹൃദ സന്ദർശനത്തിന് എത്തിയതായിരുന്നു ബ്രിട്ടീഷ് എം പി സോജൻ ജോസഫ്.

എല്ലാകാലത്തും കെ എം മാണിയും കേരളാ കോൺഗ്രസുമായി സൗഹൃദത്തിലാണ് സോജൻ ജോസെഫിന്റെ കുടുംബം.കേരളാ കോൺഗ്രസ് ഉഴവൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സ്റ്റിഫൻ അബ്രാഹത്തിന്റെ ബന്ധു കൂടിയാണ് ബ്രിട്ടീഷ് എം പി സോജൻ ജോസഫ്.ജോസ് കെ മാണിയോടൊപ്പം .ടോബിൻ കെ അലക്സ് ;ജോസുകുട്ടി പൂവേലി ;ജോസഫ് ചാമക്കാല ;നിർമ്മലാ ജിമ്മി ;ബിജോയി ഈറ്റത്തൊട്ട് എന്നിവർ സന്നിഹിതരായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top