Kerala
ക്രമരഹിതവും ഭീമവുമായി വർധിപ്പിച്ച ഭൂമിയുടെ താരിഫ് വില കൃത്യമായി പരിശോധിച്ചു പുനർനിർണയം നടത്തുക:കിസാൻ സഭ
ഈരാറ്റുപേട്ട. മലമുകളിൽ അടക്കം ആർക്കും വിലക്ക് വിൽക്കാൻ പറ്റാത്ത ഭൂമികൾ ഉൾപ്പെടെ യാതൊരു പരിശോധനയും നടത്താതെ ഭീമമായ താരിഫ വില അശാസ്ത്രീയമായി നിശ്ചയിച്ച് സാധാരണക്കാരായ ഭൂമി ഉടമകളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കൃത്യമായി ഭൂമിയിടങ്ങൾ പരിശോധിച്ചു കൃത്യവും ന്യായവുമായ രീതിയിൽ ഭൂമിയുടെ താരിഫ് വില പുനർനിർണയം നടത്തി പ്രഖ്യാപിക്കണമെന്ന് പൂഞ്ഞാർ തെക്കേക്കരയിൽ വിജി മണികണ്ഠൻ നായർ നഗറിൽ പ്രസിഡണ്ട് അഡ്വക്കേറ്റ് പി എസ് സുനിലിന്റെ അധ്യക്ഷതയിൽചേർന്ന അഖിലേന്ത്യ കിസാൻ സഭ പൂഞ്ഞാർ മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സഖാവ് കെ എസ് രാജു സ്വാഗതം ആശംസിച്ചു. AIKS സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് മാത്യു വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സമ്മേളന നഗറിൽ കെ പി ഭവനപ്പൻ പതാക ഉയർത്തി പ്രവർത്തന റിപ്പോർട്ട് മണ്ഡലം സെക്രട്ടറി കെ വി അബ്രാഹം അവതരിപ്പിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് തോമസ് വി റ്റി. അഡ്വക്കറ്റ് വി കെ സന്തോഷ് കുമാർ. എംജി ശേഖരൻ.ഇ കെ മുജീബ്.പി എസ് ബാബു ഓമന രമേശ്. ഷമ്മാസ് ലത്തീഫ്.മിനിമോൾ ബിജു പി. പി രാധാകൃഷ്ണൻ നായർ സി എസ് സജി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ കാലഘട്ടത്തിനനുസരിച്ച് കൃഷിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നവിഷയത്തിൽ റിട്ട ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീ ജോർജ് ജോസഫും.
വിവിധ കാർഷിക പദ്ധതികളും കാർഷിക വികസനസമിതികളുടെ പങ്കും എന്ന വിഷയത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി അശ്വതി വിജയനും നിലവാരമുള്ള ക്ലാസുകൾ എടുത്തു. സാമ്പത്തികമായി തകർന്നു നിൽക്കുന്ന കർഷകരെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ അന്യായമായി വർധിപ്പിച്ചിരിക്കുന്ന ഭൂനികുതി. കെട്ടിടനികുതികളും വെട്ടി കുറയ്ക്കണമെന്നും കാർഷിക രംഗത്ത് നിന്നും കർഷകരെ ആട്ടിയോടിക്കുന്ന വന്യമൃഗങ്ങളെ പൂർണമായും തടയണമെന്നും കൃഷിയെ സംരക്ഷിക്കണമെന്നും സാധാരണ കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പൂർണ്ണമായും താങ്ങ വില നിശ്ചയിച്ച് സർക്കാർ ഏറ്റെടുക്കണമെന്നും ഉള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു… അഡ്വക്കറ്റ് പി എസ് സുനിൽ. പ്രസിഡന്റ്..പി പി രാധാകൃഷ്ണൻ നായർ;നൗഫൽ ഖാൻ;സോമൻ കുളത്തുങ്കൽ. വൈസ് പ്രസിഡന്റുമാർ.കെ വി അബ്രഹാം സെക്രട്ടറി.പ്രിൻസ് പ്ലാത്തോട്ടം; രതീഷ് പി എസ്; മിനിമോൾ ബിജു; ജോയിന്റ് സെക്രട്ടറിമാർ. കെ പി ഭവനപ്പൻ ട്രഷറർ. എന്നിവരടങ്ങുന്ന 31 അംഗ മണ്ഡലം കമ്മിറ്റിയും തെരഞ്ഞെടുത്തു