പാലാ :ചുവപ്പു നടയിൽ കുരുങ്ങി ഉദ്‌ഘാടനം നീണ്ടു പോയ പാലായിലെ അമിനിറ്റി സെന്ററിനെ ജനങ്ങൾക്ക് ആസ്വദിക്കാനായി തുറന്നു കൊടുത്ത പാലാ നഗരസഭാ ചെയർമാനെ മുണ്ടുപാലം നിവാസികൾ പൊന്നാട അണിയിച്ച് ആദരിച്ചു.വിവിധങ്ങളായ പൂച്ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്തു.ചുവപ്പു നടകൾ ഇല്ലാതാക്കി ജനങ്ങൾക്ക് വിനോദ ഉപാധിയായി ലണ്ടൻ ബ്രിഡ്‌ജിന്റെ മാറ്റിയെടുത്ത ആ ചങ്കൂറ്റത്തിനാണ് ഞങ്ങൾ പിന്തുണയ്ക്കുന്നതെന്നു മുണ്ടുപാലം പൗരാവലിക്കു വേണ്ടി ജോസുകുട്ടി പൂവേലി അഭിപ്രായപ്പെട്ടു.
ആറും തോടും ചേരുന്ന സംഗമ സ്ഥാനത്തിന്റെ വ്യൂ പോയിന്റിൽ നിന്നും ഫോട്ടോയെടുക്കുവാനും ആസ്വദിക്കുവാനും ഇന്നലെയും ഫാമിലികൾ എത്തിച്ചേരുന്നത് കാണാമായിരുന്നു.ഇനിയിത് കമനീയമായി സൂക്ഷിക്കുവാൻ ക്ലബ്ബ്കളുമായി സഹകരിച്ച് പോകുവാനാണ് നീക്കം നടക്കുന്നതെന്ന് ഷാജു തുരുത്തൻ കോട്ടയം മീഡിയയോട് പറഞ്ഞു .
ഷാജു തുരുത്തനോടൊപ്പം ബെറ്റി ഷാജു ;ജോസുകുട്ടി പൂവേലിൽ;വക്കച്ചൻ പുത്തൻപുര ;ജോണി ചെമ്പുളായിൽ ;ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ ;പയസ് ചിറ്റേട്ട് ;ബാബു കൊച്ചുവേലിക്കകത്ത് ;കുര്യാച്ചൻ മഞ്ഞക്കുന്നേൽ ;ടോം തെക്കേൽ ;മത്തായി സാർ മുണ്ടുപാലം ;തോമസ് ചെമ്പുളായിൽ എന്നിവരും സന്നിഹിതരായിരുന്നു.