കോട്ടയം :എന്റെ ദൈവമാണ് നിങ്ങൾ ;നിങ്ങൾ എന്നോടൊപ്പമുണ്ടെങ്കിൽ ഇനിയും സമൂഹ വിവാഹങ്ങൾ നടക്കും;ഇനിയും കാരുണ്യ പദ്ധതികൾ നടക്കും :അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഇങ്ങനെ പറഞ്ഞപ്പോൾ തിരുനക്ക മൈതാനം നിറഞ്ഞു കവിഞ്ഞ ജനങ്ങൾ നിറഞ്ഞ കൈയ്യടിയോടെ ആ വാക്കുകളെ സ്വാഗതം ചെയ്തു.വധൂ വരന്മാരോടൊപ്പം കടന്നു വന്ന ടോണി വർക്കിച്ചൻ ജനങ്ങൾ സ്നേഹ വായ്പുകൾ കൊണ്ട് മൂടി .കെട്ടി പിടിച്ചും ഉമ്മ വച്ചും അത് നീണ്ടപ്പോൾ വളണ്ടിയർമാർ നന്നേ വിഷമിച്ചു .
നിങ്ങളാണ് എന്റെ ശക്തി .നിങ്ങളാണ് എന്റെ പ്രചോദനം ;നിങ്ങളാണ് എന്റെ ദൈവം എന്ന് ടോണി വർക്കിച്ചൻ പറഞ്ഞപ്പോൾ നീണ്ട കരഘോഷം മുഴങ്ങി .നിങ്ങൾ എന്നോടൊപ്പം ഉണ്ടെങ്കിൽ ഇനിയും സമൂഹ വിവാഹം നടക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ വരാനിരിക്കുന്ന കാരുണ്യ പദ്ധതികളുടെ പരിഛേദമാണ് പുറത്ത് വന്നത് .
നമ്മുടെ തിരുനക്കര ബസ് സ്റ്റാൻഡ് യാത്രക്കാർ കഷ്ടപ്പെടുന്നത് കണ്ടു ഞാനത് ഷെൽട്ടർ കെട്ടി കൊടുക്കാമെന്നു പറഞ്ഞപ്പോൾ ഒരു കൗൺസിലർ മാത്രം അതിനെ എതിർത്ത് സംസാരിച്ചു .നന്മ ചെയ്യുന്നതിനും തടസ്സം നിൽക്കുന്നവരോ എന്ന് ഞാൻ ശങ്കിച്ചു.പക്ഷെ കോട്ടയം നഗരസഭയിലെ ബഹു ഭൂരിപക്ഷം കൗൺസിലർമാരും അതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത് .നന്മയെ സ്നേഹിക്കുന്നവരും ഉണ്ടെന്നു അപ്പോൾ എനിക്ക് മനസിലായി .
കഴിഞ്ഞ കുറെ വര്ഷങ്ങളായി കോട്ടയത്തെ സംരഭകരിലെ മുൻനിരക്കാരായി മാറാൻ എനിക്ക് സാധിച്ചത് നിങ്ങൾ എനിക്ക് നൽകിയ അചഞ്ചല വിശ്വാസമാണ് .ആ വിശ്വാസത്തിലാണ് ഞാനും എന്റെ സ്റ്റാഫും മുന്നേറുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ