Kerala
അജ്ഞതെ നിന്റെ പേരോ ജോസഫ് ഗ്രൂപ്പ്;പ്രൈവറ്റ് ബസ് സ്റ്റാൻഡ് നഗരസഭയുടേതെന്ന് കൊച്ചു കുട്ടിക്ക് പോലും അറിയാമെന്നിരിക്കെ ജോസഫ് ഗ്രൂപ്പ് എങ്ങിനെ അറിയാതെ പോയി
പാലാ :പാലായിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നഗര സഭയുടേതെന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാമെന്നിരിക്കെ ജോസഫ് ഗ്രൂപ്പ് കാർക്ക് അറിയാതെ പോയത് അജ്ഞതെ നിന്റെ പേരോ ജോസഫ് ഗ്രൂപ്പ് എന്ന് മാത്രമേ ഇത്തരുണത്തിൽ പറയാനാവൂ എന്ന് പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ കോട്ടയം മീഡിയയോട് പറഞ്ഞു .പി ഡബ്ലിയൂ ഡി യുടേതാണെന്നു തെറ്റിദ്ധരിച്ച് ജോസഫ് ഗ്രൂപ്പ് നടത്തുന്ന പ്രസ്താവനയുടെ പിന്നിൽ കറുപ്പണിഞ്ഞിരുന്ന കരങ്ങളുമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നും ഷാജു തുരുത്തൻ പറഞ്ഞു .
നഗരസഭയുടെ അധീനതയിലുള്ള ബസ് സ്റ്റാൻഡ് റീ ടാർ ടെണ്ടർ നടപടികൾ സ്വീകരിച്ച് തുകയും അനുവദിച്ചിട്ടുള്ളതാണ്.എന്നാൽ മഴ കനത്തതിനാൽ നീണ്ടു പോയപ്പോൾ ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് താൽക്കാലികമായി തടയുവാൻ പാറമക്ക് നിരത്തിയതിനെ പോലും അപരാധമായി കാണുന്നവരോട് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനെ കൗതുകം എന്ന കവി വാചകമാണ് പറയുവാനുള്ളതെന്നു ചെയർമാൻ പറഞ്ഞു .
ചെയർമാന്റെ ഓഫിസിന് മുൻപിൽ സമരം ചെയ്യുമെന്ന് പറയുന്നവർ സ്വന്തം മുന്നണിയിലെ അന്തഛിദ്രം അവസാനിപ്പിച്ചിട്ടുമതി സമരമെന്നും കോൺഗ്രസിനെതിരെ ഗോഗ്വാ വിളിക്കുന്നവർ ഒരു ജോസഫ് ഗ്രൂപ്പുകാരനെ കണ്ടിട്ട് അടുത്ത ജോസഫ് ഗ്രൂപ്പ് കാരനെ കാണണമെങ്കിൽ 30 രൂപാ പോയിന്റ് അകലെ ചെല്ലണമെന്നും ചെയർമാൻ പരിഹസിച്ചു.ഓട്ടോ റിക്ഷാ ചിഹ്നം സ്വീകരിക്കുമെന്ന് പറയുന്ന ജോസഫ് ഗ്രൂപ്പ് കാർക്ക് ഓട്ടോ റിക്ഷയിൽ കൊള്ളാനുള്ള ആളെ ഉള്ളൂ വെന്നും ചെയർമാൻ ഷാജു വി തുരുത്തൻ പരിഹസിച്ചു.