Kerala

പാരീസ് ഒളിമ്പിക്സിൽ ചൈനയെ പിന്തള്ളി അമേരിക്ക മുന്നിലെത്തി ,ആസ്ട്രേലിയയെ പിന്തള്ളി ജപ്പാൻ മൂന്നാം സ്ഥാനത്ത്: ഇന്ത്യ 71 -)o സ്ഥാനത്ത്

പാരീസ്:പാരീസ് ഒളിമ്പിക്സിൽ ചൈനയെ പിന്തള്ളി അമേരിക്ക മുന്നിലെത്തി ,ആസ്ട്രേലിയയെ പിന്തള്ളി ജപ്പാൻ മൂന്നാം സ്ഥാനത്ത്: ഇന്ത്യ 71 -)o സ്ഥാനത്ത് അതേസമയം ജാവലിനിൽ സ്വർണ്ണം നേടിയ പാകിസ്ഥാൻ അറുപത്തിമൂന്നാം സ്ഥാനത്താണ് ഉളളത്. 16 ദിവസം നീണ്ട പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേട്ടത്തിൽ ചിരവൈരികളായ ചൈനയെ മറികടന്നാണ്  അമേരിക്ക ഒന്നാമത്. യു.എസും ചൈനയും 40 വീതം സ്വർണ മെഡലുകൾ സ്വന്തമാക്കി. യു.എസിന്റെ ആകെ മെഡൽ നേട്ടം 126 ആണ്. ചൈനയെക്കാൾ 35 എണ്ണം കൂടുതലാണിത്. ആറ് മെഡലുകളോടെ ഇന്ത്യ പട്ടികയിൽ 71-ാം സ്ഥാനത്തുണ്ട്.

അവസാന മത്സര ഇനമായ വനിതാ ബാസ്‌കറ്റ്‌ബോളിന് മുൻപ് ചൈനയ്ക്ക് ഒരു സ്വർണ മെഡൽ പിന്നിലായിരുന്നു യു.എസ്. 40 സ്വർണം ചൈനയ്ക്കുണ്ടായിരുന്നപ്പോൾ യു.എസിന് 39 എണ്ണമേ ഉണ്ടായിരുന്നുള്ളൂ. ബാസ്‌കറ്റ്ബോൾ ഫൈനലിൽ ഫ്രാൻസിനെ തകർത്തതോടെ യു.എസിന്റെ സ്വർണ നേട്ടവും നാൽപ്പതായി. തുടർച്ചയായി നാലാംതവണയാണ് അമേരിക്ക മെഡൽപട്ടികയിൽ ഒന്നാമതെത്തുന്നത്.

40 സ്വർണവും 44 വെള്ളിയും 42 വെങ്കലവുമായി 126 മെഡലുകളാണ് യു.എസ്. പാരീസിൽ നേടിയത്. 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവുമായി 91 മെഡലുകളോടെ ചൈന രണ്ടാമത്. ആറ് മെയ്ലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം.

അതേസമയം വനിതകളുടെ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഭാരക്കൂടുതലിനെത്തുടർന്ന് പുറത്തായിരുന്നു. ഫൈനലിലെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് 100 ഗ്രാം അധികം തൂക്കം കണ്ടെത്തിയത്. ഇതോടെ മത്സരത്തിൽനിന്ന് അയോഗ്യത കൽപ്പിക്കുകയും ഉറപ്പായിരുന്ന വെള്ളി മെഡൽ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു.

ഇതിനെതിരേ വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ടാണ് അപ്പിൽ. കേസിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കായിക കോടതിയിൽ ഹാജരാകും. കേസിൽ വിധി വന്നിട്ടില്ല. 13-ന് വൈകുന്നേരത്തിനകം വിധി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയവർ 

ജാവലിലിൻ ത്രോ :നീരജ് ചോപ്ര വെള്ളി 
50 മീറ്റർ റൈഫിൾ 3 പൊസിഷൻ :വെങ്കലം 
10 മീറ്റർ എയർ പിസ്റ്റൾ(വനിതാ) :മനു ഭാക്കർ:വെങ്കലം 
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് :വെങ്കലം  
പുരുഷ 57 കിലോ വിഭാഗം ഗുസ്തി ഫ്രീ സ്റ്റൈൽ :അമാൻ അമൻ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top