Kerala

സഹ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകന്റെയും നിരന്തരമുള്ള ഉപദ്രവം കാരണം പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതായി റിപ്പോർട്ട്

Posted on

സഹ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകന്റെയും നിരന്തരമുള്ള ഉപദ്രവം കാരണം പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതായി റിപ്പോർട്ട്.ജയ്പൂരിലെ ഭങ്ക്‌റോട്ട പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ ബാബു ലാല്‍ ഭൈരയാണ് മരിച്ചത്.ഇദ്ദേഹം മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മക്ക് എഴുതിയ ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ എസിപി അനില്‍ ശര്‍മ, അഡീഷണല്‍ എസ്പി ജഗ്ദീഷ് വ്യാസ്, സബ് ഇന്‍സ്‌പെക്ടര്‍ ആഷുതോഷ് സിങ്, മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ ദേഗഡ എന്നിവരാണ് തന്റെ മരണത്തിന് പിന്നിലെന്ന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഭൈരവയെയും ഈ നാല് പേരെയും ഭൂമി തര്‍ക്ക കേസില്‍ അറസ്റ്റ് ചെയ്‌തെന്നും അന്ന് മുതല്‍ നാല് പേരും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.ദേഗ്ഡ തന്നെ പിന്നാക്ക ജാതിയെന്നാണ് വിശേഷിപ്പിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ജയ് ഭീം, ജയ് ഹിന്ദ്, ജയ് ഭാരത് എന്നീ മുദ്രാവാക്യങ്ങളില്‍ തന്റെ ഒപ്പോട് കൂടിയാണ് ഭൈരവ് ആത്മഹത്യാക്കുറിപ്പ് അവസാനിപ്പിച്ചത്. കേസിലെ കുറ്റാരോപിതരുടെ ഉപദ്രവങ്ങളെക്കുറിച്ച് ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ഭൈരവയ്ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും പറയുന്നു.
തങ്ങള്‍ക്ക് നീതി വേണമെന്നും പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥന്റെ മകൻ ആവശ്യപ്പെട്ടു. ഭൈരവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദളിത് ആക്ടിവിസ്റ്റുകള്‍ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ മൃതദേഹം ഏറ്റുവാങ്ങാനും വിസമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version