Kerala

മഴ മാറി നിന്ന ധന്യ മുഹൂർത്തത്തിൽ അച്ചായന്റെ കരുതലിൽ പത്ത് ജോഡികളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു ;ജനം എന്റെ കൂടെയുള്ളപ്പോൾ ഇനിയും സമൂഹ വിവാഹം നടത്തുമെന്ന ദൃഢ പ്രതിജ്ഞയുമായി ടോണി അച്ചായൻ :ആശംസകളുമായി മന്ത്രി വി എൻ വാസവനും

Posted on

കോട്ടയം :കാലം സാക്ഷി ;ചരിത്രം സാക്ഷി..മഴമേഘങ്ങൾ മാറി നിന്ന ധന്യ മുഹൂർത്തത്തിൽ അച്ചായൻ ഗോൾഡ് ഉടമ ടോണി അച്ചായന്റെ കരുതലിൽ പത്ത് ജോഡി യുവ മിഥുനങ്ങളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു.ഈ അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് സംസ്ഥാന സഹകരണ മന്ത്രി വി എൻ വാസവനും;മുൻ എം പി സുരേഷ് കുറുപ്പും ;മോൻസ് ജോസഫ് എം എൽ എ യും ;ഫ്രാൻസിസ് ജോർജ് എം പി യും

കുറി വരച്ചാലും ;കുരിശു വരച്ചാലും കുമ്പിട്ട് നിസ്‌ക്കരിച്ചാലും എന്നുള്ള ഗാനം  വശ്യമനോഹര ശബ്ദത്തിൽ ജിൻസ് ഗോപിനാഥ്‌ ആലപിച്ചതോടെയാണ് മംഗല്യ പരിപാടികൾക്ക് തുടക്കം കുറിച്ചത് .അച്ചായൻ ഗോൾഡ് മാനേജർ ഷിനിൽ കുര്യന്റെ സ്വാഗതത്തിൽ അച്ചായൻ ഗോൾഡ് കോട്ടയം ജില്ലയിൽ നടത്തി വരുന്ന കാരുണ്യ സംരംഭത്തിന്റെ വാഗ്മയ ചിത്രം വരച്ചു കാട്ടി.കോട്ടയത്തെ ബിസിനസ് സംരഭകരിൽ മുന്നേറാനായത് കാരുണ്യ പദ്ധതിയുടെ വിജയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചു .ഓരോ ജോഡിയെയും നേരത്തെ നിർദ്ദേശിച്ചതനുസരിച്ച് വളണ്ടിയർമാർ ക്രമപ്പെടുത്തി .ടോണി അച്ചായൻ നൽകിയ താലിമാല കഴുത്തിൽ അണിയിച്ചപ്പോൾ കോട്ടയം പട്ടണം മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു .മന്ത്രി വി എൻ വാസവനും ;മോൻസ് ജോസഫ് എം എൽ എ യും;സുരേഷ് കുറുപ്പും  പുഷ്പ്പങ്ങൾ വിതറി വധൂവരന്മാരെ അനുഗ്രഹിച്ചു.

തുടർന്ന് വധൂ വരന്മാരോടൊപ്പം  ടോണി അച്ചായനും വധൂ വരന്മാരുടെ മാതാപിതാക്കളും കൂറ്റൻ കേക്ക് മുറിച്ച് മധുരം പങ്ക് വച്ചു.വധൂവരന്മാരോടൊപ്പം ഫോട്ടോ ഷൂട്ടിനും ടോണി അച്ചായൻ സമയം കണ്ടെത്തി;വന്ന എല്ലാവര്ക്കും വിഭവ സമൃദ്ധമായ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു .കരിമരുന്നു കലാ പ്രകടനം ചടങ്ങിന് മാറ്റ് കൂട്ടി.തുടർന്ന് പ്രസിദ്ധ പിന്നണി ഗായകൻ ജാസി ഗിഫ്റ്റിന്റെ ഗാനമേളയും ഉണ്ടായിരുന്നു.തിരുനക്കര മൈതാനം നിറഞ്ഞു കവിഞ്ഞ ജനകീയ പങ്കാളിത്തം സമൂഹ വിവാഹം ജനങ്ങൾ നെഞ്ചേറ്റി എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറി.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version