Kottayam

വാക്ക് പാലിക്കാൻ തുരുത്തൻ:കാഴ്ച മറയ്ക്കുന്ന മര ചില്ലകൾ ചെയർമാന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി

Posted on

പാലാ :പാലാ ടൗണിൽ കാഴ്ച മറയ്ക്കുന്ന മര ചില്ലകളും ;അപകടാവസ്ഥയിൽ നിൽക്കുന്ന മര ചില്ലകളും പാലാ മുൻസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ വെട്ടി മാറ്റി.കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചവരോട് 15 ദിവസത്തിനകം വെട്ടിമാറ്റും എന്ന തുരുത്തൻ ശൈലിയിലുള്ള മറുപടിയാണ് ചെയർമാൻ ഷാജു വി തുരുത്തൻ നൽകിയത്.

ആറോളം പൊങ്ങല്യം വെട്ടിമാറ്റാൻ പെട്ട പെടാപാട് ഷാജു തുരുത്തൻ താലൂക്ക് സഭയിൽ വിവരിച്ചിരുന്നു.നാട്ടിൽ 50000 പോലും വിലയില്ലാത്ത പൊങ്ങല്യത്തിന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മൂന്നര ലക്ഷം രൂപായാണ് വില നിർണ്ണയിച്ചത്.ലേലം കൊള്ളാൻ ആരും എത്താത്ത രീതിയിലായി കാര്യങ്ങൾ .അപ്പോൾ പച്ച മരത്തിനു ചന്ദനത്തിന്റെ വിലയിട്ടാലെങ്ങനാ എന്ന് സിപിഐ യുടെ എംജി ശേഖരൻ  ചോദിക്കുകയും ചെയ്തു .

ഭരണമേറ്റതു മുതൽ സ്വന്തം പണം മുടക്കി ജനോപകാര പ്രദമായ നടപടികൾ സ്വീകരിക്കുന്ന ചെയർമാൻ ഷാജു തുരുത്തൻ ഈ ശിഖരം വെട്ടി നീക്കലും സ്വന്തം ചെലവിലാണ് നടത്തുന്നത്.ശിഖരം മുറിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും നാട്ടുകാരോടൊപ്പം ജോസുകുട്ടി പൂവേലിയും സന്നിഹിതനായിരുന്നു .ഇപ്പോൾ സബ്ബ് ജയിലിന് സമീപമുള്ള ഇടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന മര ചില്ലകളാണ് വെട്ടി മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version