Kerala

താഴ്ന്നു പറക്കാത്ത പക്ഷിയെ പിടിക്കുവാൻ സംഗീത; സാഹിത്യ ആചാര്യന്മാരായ കൈതപ്രവും ;കരിവെള്ളൂർ മുരളിയും പൂഞ്ഞാറിലെത്തുന്നു

Posted on

പൂഞ്ഞാർ :വിഷ്ണുപ്രിയ പൂഞ്ഞാറിന്റെ താഴ്ന്നു പറക്കാത്ത പക്ഷി എന്ന കവിതാ സമാഹാരങ്ങളുടെ ഉദ്‌ഘാടനം  നിർവഹിക്കുവാൻ സംഗീത സാഹിത്യ ലോകത്തെ ആചാര്യന്മാരായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും ;കേരളാ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും പൂഞ്ഞാറിൽ എത്തുന്നു.ആഗസ്റ്റ് 25 ന് ഞായറാഴ്ച 4.30 നു പൂഞ്ഞാർ എ ടി എം ലൈബ്രറിയിൽ വച്ച് ചേരുന്ന യോഗത്തിൽ വച്ച് താഴ്ന്നു പറക്കാത്ത പക്ഷി പ്രകാശനം ചെയ്യപ്പെടുന്നതാണ് .

യോഗം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനം നിർവഹിക്കും .സെബാസ്റ്യൻ കുലത്തിങ്കൽ എം എൽ എ അധ്യക്ഷത വഹിക്കും .കവി കരിവള്ളൂര് മുരളി പുസ്തക പ്രകാശനം നിർവഹിക്കും .ഗീത നോബിൾ ;വിഷ്ണുപ്രിയ ;കെ ആർ പ്രമോദ് ;പൂഞ്ഞാർ വിജയൻ ; സുവിൻദാസ് എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version