Kerala
മൂന്നിലവിലെ കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ രാജി വെക്കുമെന്ന് മുൻ പ്രസിഡണ്ട് ജോഷി ജോഷ്വാ
പാലാ: മൂന്നിലവ്: മൂന്നിലവിലെ കോൺഗ്രസിൻ്റെ പഞ്ചായത്തംഗങ്ങൾ രാജിവെയ്ക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ജോഷി ജോഷ്വ അഭിപ്രായപ്പെട്ടു.സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇന്നലെ കോട്ടയം മീഡിയയിൽ വന്ന മൂന്നിലവിലെ പിതൃത്വം: ഡി.എൻ.എ തെളിയിക്കേണ്ടതുണ്ടെന്ന കോൺഗ്രസ് മുന്നിലവ് മണ്ഡലം പ്രസിഡണ്ട് പയസ് തോമസ് ചൊവ്വാറ്റുകുന്നേലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവും , മുൻ മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോഷി ജോഷ്വ .
കോൺഗ്രസിൻ്റെ അഞ്ച് മെംബർമാർ കോട്ടയം ഡി.സി.സി പ്രസിഡണ്ടിൻ്റെ ഷാൻറിമോൾ സാമിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന വിപ്പ് കൈപ്പറ്റാൻ വിസമ്മതിച്ചിരുന്നു.എന്നാൽ മണ്ഡലം പ്രസിഡണ്ട് വിപ്പ് നേരിട്ട് വീട്ടിൽ ചെന്ന് ഏൽപ്പിക്കുകയും ഭിത്തിയിൽ പതിക്കുകയുമായിരുന്നു.ഇതിൻ്റെ വീഡിയോയും അദ്ദേഹം കോട്ടയം മീഡിയയെ കാണിക്കുകയും ചെയ്തിരുന്നു.പാർട്ടിയെ വെല്ല് വിളിക്കുന്ന മെമ്പർമാർ കോൺഗ്രസിന് ബാധ്യതയാണെന്നും ഇനിയുള്ള കാലങ്ങളിൽ പാർട്ടി നിലപാട് അംഗീകരിക്കുന്നവർക്കായിരിക്കും പാർട്ടി സീറ്റ് നൽകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.